Tap to Read ➤
നടനായാലും ഹെല്‍മെറ്റ് വേണം; വരുണ്‍ ധവാന് പൊലീസ് പിഴ
ബോളിവുഡ് താരം വരുണ്‍ ധവാന് പിഴ ചുമത്തി ഉത്തര്‍ പ്രദേശ് പൊലീസ്
കാണ്പൂരിലൂടെ ഹെല്‍മെറ്റില്ലാതെ ബുള്ളറ്റ് ഓടിച്ചതിനാണ് താരത്തിനെതിരെ നടപടി
ഏറ്റവും തിരക്കുള്ള ആനന്ദ് ബാഘിലൂടെ ഹെല്‍മെറ്റ് ധരിക്കാതെ വരുണ്‍ ധവാന് വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.
നടന്റെ ഏറ്റവും പുതിയ ചിത്രം ബാവലിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് വരുണ്‍ ഇവിടെ എത്തിയത്
നീല നിറത്തിലെ ഷര്‍ട്ടും സണ്‍ ഗ്ലാസുമൊക്കെ വച്ചാണ് വരുണിനെ വീഡിയോയില്‍ കാണുന്നത്
ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് കാണ്‍പൂര്‍ ഡിസിപി താരത്തിന് ചല്ലാന്‍ അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടൊപ്പം താരം ഓടിച്ചിരുന്ന ബുള്ളറ്റിന്റെ നമ്പര്‍ പ്ലേറ്റും തകരാറിലായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇതിന് മുന്‍പ് നിരവധി തവണ വരുണ്‍ ട്രാഫിക് നിയമ ലംഘനം നടത്തിയതിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.