Tap to Read ➤

വിവാഹവേദിയില്‍ പറന്നെത്തി വധു; ഞെട്ടിച്ച് വീഡിയോ

രാജകീയ ശൈലിയില്‍ വിവാഹ വേദിയിലേക്ക് വരുന്ന ഒരു വധുവിന്റെ വീഡിയോ ആണ് വൈറല്‍
വിവാഹ വേദിയില്‍ വധു പറന്ന് എത്തുന്നതിന് കുറിച്ച് നിങ്ങള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ
എന്നാല്‍ അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്. വിവാഹവേദിയിലേക്ക് പറന്നെത്തുന്ന വധുവിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ നിറയുകയാണ് ഇപ്പോള്‍
ഹീലിയം ബലൂണുകളുടെ സഹായത്തോടെയാണ് വധു വേദിയിലേക്ക് പറന്നെത്തിയത്.
250 ഹീലിയം ബലൂണുകളാണ് ഇതിനായി ഉപയോഗിച്ചത്. ഇറ്റലിയില്‍ വച്ചു നടന്ന വിവാഹത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിനു പിന്നാലെ വൈറലാവുകയും ചെയ്തു.
നാലു മില്യണില്‍പരം പേരാണ് വീഡിയോ കണ്ടത്.
ഓഫ് ഷോള്‍ഡര്‍ വെഡ്ഡിങ് ഗൗണ്‍ ധരിച്ച് ഹീലിയം ബലൂണില്‍ ഘടിപ്പിച്ച ഇരിപ്പിടത്തില്‍ ഇരുന്നാണ് വധു എത്തുന്നത്.