Tap to Read ➤

ചേച്ചി..പോണ്ട, ഞാന്‍ വിടില്ല; കല്യാണപ്പെണ്ണിനെ വിടാതെ കുഞ്ഞനിയന്‍

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്
Swaroop TK
വിവാഹം കഴിഞ്ഞ് വധു വരന്റെ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് സംഭവിക്കുന്ന വികാരനിര്‍ഭരമായ കാഴ്ചകള്‍ എന്നും വൈറലാകാറുണ്ട്
അങ്ങനെ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്
വരന്റെ വീട്ടിലേക്ക് പോകാനൊരുങ്ങുന്ന ചേച്ചിയെ കെട്ടിപ്പിടിച്ച് കരയുന്ന ഒരു കുഞ്ഞനിയന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്
അരുണ്‍ എയിം ഫോട്ടേഗ്രഫി എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
ഇല്ല ചേച്ചി പോണ്ട, ചേച്ചിയെ ഞാന്‍ വിടില്ല എന്ന് പറഞ്ഞ് വധുവിനെ കെട്ടിപ്പിടിച്ച് കരയുകയാണ് അനിയന്‍.
ചില ബന്ധുക്കളൊക്കെ അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും കേള്‍ക്കാതെ അവന്‍ ചേച്ചിയെ കെട്ടിപ്പിടിച്ച് കരയുകയാണ്
നിരവധി പേര്‍ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.