Tap to Read ➤

ആ പുഞ്ചിരി മാഞ്ഞു:

വൈറല്‍ താരം ആത്മഹത്യ ചെയ്ത നിലയില്‍
പ്രശസ്ത ടിവി ഷോ താരം കൈലിയ പോസി (16)യെ മരിച്ച നിലയിൽ കണ്ടെത്തി
അമേരിക്കൻ ടിവി ചാനലായ ടിഎൽസിയിൽ സംപ്രേക്ഷണം ചെയ്ത ‘ടോഡ്‌ലേഴ്സ് ആൻഡ് ടിയാരാസ്’ എന്ന ടിവി ഷോയിലൂടെയാണ് കൈലിയ പോസി ലോക പ്രശസ്തയായത്
അഞ്ചാമത്തെ വയസ്സിലാണ് കൈലിയ ഷോയിലെ ഒരു എപ്പിസോഡിൽ പ്രത്യക്ഷപ്പെടുന്നത്
ഷോയില്‍ കൈലിയ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മീം വൈറലാവുകയായിരുന്നു
കനേഡിയൻ അതിർത്തിക്കു സമീപം വാഷിങ്ടനിലെ ബിർച്ച് ബേ സ്റ്റേറ്റ് പാർക്കില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
താരം ജീവനൊടുക്കിയതാണെന്ന് കുടുംബം അറിയിച്ചു
അമ്മ മാർസി പോസിയാണ് മരണവിവരം സമൂഹമാധ്യമത്തിൽ ആദ്യം പങ്കുവച്ചത്.