Tap to Read ➤

വെയില്‍ കൊള്ളാന്‍ മടിക്കേണ്ട..! ഗുണങ്ങളേറെ..

വെയില്‍ കൊള്ളാന്‍ താല്‍പര്യമില്ലാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചെറിയ രീതിയില്‍ വെയില്‍ കൊള്ളുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു
jithin tp
നേരിയ വെയില്‍ കൊള്ളുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കും. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ക്ക് ഇത് വളരെ പ്രയോജനകരമാണ്.
വെയില്‍ കൊള്ളുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും
ചില ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും വെയില്‍ കൊള്ളുന്നത് നല്ലതാണ്. രാവിലെ സണ്‍ബാത്ത് ചെയ്യുന്നത് ആരോഗ്യകരമാണ്.
പ്രതിരോധശേഷി മെച്ചപ്പെടുത്താനും സൂര്യപ്രകാശം സഹായിക്കും
പ്രമേഹത്തെ നിയന്ത്രിക്കാനും വെയില്‍ കൊള്ളുന്നത് സഹായിക്കും. ശരീരത്തിന്റെ ഇന്‍സുലിന്‍ നിര്‍മ്മാണത്തില്‍ നിരന്തരം ഏര്‍പ്പെട്ടിരിക്കുന്ന വിറ്റാമിന്‍ ഡിയുടെ സാന്നിധ്യം മൂലമാണ് ഇത് സംഭവിക്കുന്നത്.
തലച്ചോറിന്റെ വൈജ്ഞാനിക വളര്‍ച്ചയ്ക്കും സൂര്യപ്രകാശം നല്ലതാണ്.
എല്ലുകളുടെ ആരോഗ്യത്തിന് വെയില്‍ കൊള്ളുന്നത് സഹായകമാണ്. സൂര്യപ്രകാശത്തിലെ വൈറ്റമിന്‍ ഡി ശരീരത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കും