Tap to Read ➤
വെറുമൊരു സിനിമാ പേരല്ല; എന്താണ് റോഷാക്ക്
നിസാം ബഷീര്‍ - മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു
Jithin TP
റോഷാക്ക് എന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിരിക്കുന്നത്
ചോരയില്‍ നനഞ്ഞ മുഖംമൂടി കൊണ്ട് മുഖം മറച്ച് ഒരു കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രത്തോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്
അപ്പോള്‍ മുതല്‍ പലരും ചോദിക്കുന്ന ഒന്നാണ് എന്താണ് ഈ പേരിന്റെ അര്‍ത്ഥം എന്നത്
മനശാസ്ത്രവുമായി ഏറെ അടുത്ത് നില്‍ക്കുന്ന പേരാണ് റോഷാക് എന്നത്
മനഃശാസ്ത്രപരമായ പരിശോധനാ രീതിയില്‍ ഒരു വ്യക്തിയോട് 10 മഷി ബ്ലോട്ടുകളില്‍ എന്താണ് കാണുന്നതെന്ന് വിവരിക്കാന്‍ ആവശ്യപ്പെടുന്നു
അവയില്‍ ചിലത് കറുപ്പും ചാരനിറവുമാണ്. മറ്റുള്ളവയ്ക്ക് നിറമുള്ള പാച്ചുകള്‍ ഉണ്ടായിരിക്കും
അറിവും വ്യക്തിത്വവും വിലയിരുത്തുന്നതിനും ചില മാനസിക അവസ്ഥകള്‍ കണ്ടെത്തുന്നതിനും ഇത് വ്യാപകമായി ഉപയോഗിച്ചു പോരുന്നു
രോഗികള്‍ അവരുടെ ചിന്താ പ്രക്രിയകള്‍ മടിക്കുന്ന സന്ദര്‍ഭത്തില്‍ അവരുടെ ഉള്ളിലെ ചിന്താ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിന് ഇത് ഉപയോഗിക്കുന്നു
പേഴ്‌സണാലിറ്റി ടെസ്റ്റായും ഈ ടെസ്റ്റ് ഉപയോഗിക്കാറുണ്ട്
1921ല്‍ സ്വിസ് സൈക്യാട്രിസ്റ്റ് ഹെര്‍മന്‍ റോഷാക്ക് ആണ് ഈ ടെസ്റ്റ് അവതരിപ്പിച്ചത്
റോഷാക്ക് ടെസ്റ്റ്, റോഷാക്ക് ഇങ്ക് ബ്ലോട്ട് ടെസ്റ്റ് എന്നും ഇത് അറിയപ്പെടുന്നു
ഹോളിവുഡില്‍ റോഷാര്‍ക്കില്‍ പ്രചേദനം ഉള്‍ക്കൊണ്ട് വന്ന കഥാപാത്രങ്ങള്‍ മികച്ച അഭിപ്രായം നേടിയിരുന്നു
2019ല്‍ 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് നിസാം ബഷീര്‍
അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച സമീര്‍ അബ്ദുള്‍ ആണ് റോഷാക്കിന്റെ തിരക്കഥാകൃത്ത്.
മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കത്തിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്