Tap to Read ➤

ചൊവ്വയില്‍ 'പാമ്പുകള്‍'? അമ്പരന്ന് ശാസ്ത്രലോകം

ചൊവ്വാദൗത്യമാണ് പുളയുന്ന പാമ്പുകള്‍ പോലെ പ്രകാശഘടനകള്‍ കണ്ടെത്തിയത്
യുഎഇ വിക്ഷേപിച്ച എമിറേറ്റ്‌സ് മാഴ്‌സ് മിഷനാണ് ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയത്
സൈന്വസ് ഡിസ്‌ക്രീറ്റ് ഒറോറ എന്നു പേരുള്ള ഈ പ്രതിഭാസത്തിന് ഭൂമിയിലെ ധ്രുവദീപ്തിയോട് സാമ്യമുണ്ട്
ഇത്തരം ദീപ്തികള്‍ മറ്റു ഗ്രഹങ്ങളിലൊന്നും കണ്ടെത്തിയിട്ടില്ല
ഒറോറ അഥവാ ധ്രുവദീപ്തികള്‍ ഭൂമിയിലെ ധ്രുവപ്രദേശങ്ങളില്‍ കാണപ്പെടുന്ന പ്രതിഭാസങ്ങളാണ്
സൂര്യനില്‍ നിന്നുള്ള സൗരവാത കണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ കണങ്ങളും കാന്തികമണ്ഡലവുമായി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണിത്
ചൊവ്വാഗ്രഹത്തെ ചുറ്റിനില്‍ക്കുന്ന ആകാശത്തിന്റെ പകുതിയോളം മേഖലകളില്‍ ഈ ധ്രുവദീപ്തി ദൃശ്യമായെന്നാണ് പറയപ്പെടുന്നത്.
സിഗ് സാഗ് രീതിയിലാണ് ഈ പ്രകാശഘടന
എന്നാല്‍ ഇതിന്റെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് കലിഫോര്‍ണിയ സര്‍വകലാശാലാ ശാസ്ത്രജ്ഞന്‍ റോബ് ലില്ലിസ് പറയുന്നത്
യുഎഇയുടെ എമിറേറ്റ്‌സ് മാഴ്‌സ് മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് യുഎഇയുടെ ഹോപ്‌സ് ഓര്‍ബിറ്റര്‍ ചൊവ്വയെ ഭ്രമണം ചെയ്യാന്‍ തുടങ്ങിയത്.
പുതിയ പ്രതിഭാസത്തിന്റെ കാരണം എന്താണെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം