Tap to Read ➤

അടുക്കളയിലെ വെളിച്ചെണ്ണ വ്യാജനാണോ, ഈസിയായി കണ്ടെത്താം

വെളിച്ചെണ്ണ വ്യാജമാണോ എന്നറിയാന്‍ ഇങ്ങനെ ചെയ്തു നോക്കൂ
Swaroop TK
മലയാളികളുടെ അടുക്കളയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതാണ് വെളിച്ചെണ്ണ
അടുക്കളയില്‍ സൂക്ഷിച്ചിരിക്കുന്ന വെളിച്ചെണ്ണ വ്യാജമാണോ എന്നറിയാന്‍ ഇങ്ങനെ ചെയ്തു നോക്കൂ
ഒരു ചില്ലു ഗ്‌ളാസില്‍ വെളിച്ചെണ്ണയെടുത്ത് അര മണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കണം .
ശുദ്ധ വെളിച്ചെണ്ണയാണെങ്കില്‍ കട്ടയാകും മാത്രമല്ല നിറം ഉണ്ടാകില്ല.
ഇതില്‍ മറ്റ് എണ്ണകള്‍ കലര്‍ന്നിട്ടുണ്ടെങ്കില്‍ വേറിട്ടു നില്‍ക്കും. നിറവ്യത്യാസം കാണിക്കും.
നേരിയ ചുവപ്പു നിറമെങ്കില്‍ ആര്‍ജിമോണ്‍ ഓയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മനസിലാക്കാം.
വെണ്ണ ചേര്‍ക്കുമ്പോള്‍ നിറം ചുവപ്പായി മാറുന്നുണ്ടെങ്കില്‍ കെമിക്കല്, പെട്രോളിയം മായത്തിനും തെളിവാണ്.