Tap to Read ➤

ബാബുരാജ് കുടുങ്ങുമോ? കോടതിയുടെ ഇടപെടലില്‍ നടന് തിരിച്ചടി-

റിസോർട്ട് ഇടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ ബാബുരാജിനെതിരെ കേസെടുത്തു
ബാബു രാജിനെതിരെ കോടതി നിർദേശ പ്രകാരം കേസെടുത്തു
ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോർട്ടുമായി ബന്ധപ്പെട്ട് അരുണ്‍ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്
റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി കബളിപ്പിച്ചുവെന്നാണ് പരാതി
മാർച്ചിൽ അടിമാലി കോടതിയിൽ ബാബുരാജിനെതിരെ പരാതി നല്‍കുകയായിരുന്നു.
പരാതി സ്വീകരിച്ച കോടതി അടിമാലി പോലീസിനോട് വഞ്ചനാ കുറ്റത്തിന് കേസ് എടുക്കാൻ നിർദേശിച്ചു
പോലീസ് അന്നുതന്നെ കേസ് രജിസ്റ്റർചെയ്തു. എന്നാൽ ഇതുവരെ തുടർ അന്വേഷണം നടത്തിയില്ല
ഇതോടെ അരുണ്‍ വീണ്ടും പരാതി നല്‍കി . രണ്ടുതവണ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴും നടൻ വന്നില്ലെന്നാണ് അടിമാലി പോലീസിന്റെ വിശദീകരണം