Tap to Read ➤

സഞ്ചാരികള്‍ ആണോ? 'ഉല്ലസിക്കാൻ കൂട്ടിന് വാട്ട്സ്ആപ്പില്‍ 'മായ' റെഡി'

കേരള ടൂറിസം വകുപ്പിന്റെ വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് ആണ് മായ. സഞ്ചാരികൾക്ക് ഏറെ ഉപയോ​ഗപ്രദമാകും ഈ സംവിധാനം. അറിയാം എല്ലാം കൃത്യമായി...
കേരളത്തിലെ വിനോദ സഞ്ചാരത്തിന്റെ പൂർണ വിവരങ്ങൾ മായയിൽ ലഭിക്കും
എഐ സഹായത്തോടെ വാട്സാപ്പിലൂടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ചാറ്റ്ബോട്ട് സംവിധാനമാണിത്
7510512345 എന്ന നമ്പരിലുള്ള കേരള ടൂറിസം ബിസിനസ് അക്കൗണ്ടിലേക്കാണ് സന്ദേശം അയക്കേണ്ടത്
ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഈ സംവിധാനം ഉദ്ഘാടനം ചെയ്തു
ചാറ്റ്ബോട്ടിൽ എക്സ്പ്ലോര്‍ കേരള എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം
തുടർന്ന് നിങ്ങളുടെ ചോദ്യങ്ങൾക്കുളള ഉത്തരങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെടും
ഒരോ സ്ഥലങ്ങളുടെ ചിത്രങ്ങളും, യൂ ട്യൂബ് വീഡിയോയും വിവരങ്ങളും ലഭിക്കും
ആവശ്യമായ ബ്രോഷറുകളും പോസ്റ്ററുകളും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്
നമ്പറിലേക്ക് ടെക്സ്റ്റ് മെസേജായോ വോയിസ് മെസേജായോ വിവരങ്ങൾ ചോദിക്കാം
24 മണിക്കൂറും ഈ സേവനം പ്രവർത്തിക്കും