200 കോടി പുഷ്പം പോലെ തട്ടിയ കോണ്‍മാന്‍ സുകേഷ് ചന്ദ്രശേഖറിനെ അറിയാം
രാജ്യത്തെ അതിസുരക്ഷ സംവിധാനമുള്ള തീഹാര്‍ ജയിലില്‍ നിന്ന് വ്യാജ ഫോണ്‍ കോളുകളിലൂടെയാണ് സുകേഷ് ചന്ദ്രശേഖര്‍ കോടികള്‍ തട്ടിയെടുത്തത്
റാന്‍ബാക്സി കമ്പനിയുടെ ഉടമ ശിവിന്ദര്‍ മോഹന്‍ സിംഗിനെ ജാമ്യത്തിലിറക്കി നല്‍കാമെന്ന് പറഞ്ഞാണ് 200 കോടി സുകേഷ് ജയിലില്‍ ഇരുന്ന് തട്ടിയത്
താന്‍ ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിക്കുകയാണെന്നും, ഇത്ര പണം നല്കിയാല് ഭര്‍ത്താവിനെ രക്ഷിച്ചെടുക്കാമെന്നും പറഞ്ഞാണ് കോടികള്‍ സുകേഷ് വാങ്ങിയത്
ബോളിവുഡ് താരം ജാക്വിലിന് ഫെര്‍ണാണ്ടസുമായി ബന്ധം സ്ഥാപിക്കാനും സുകേഷ് അമിത് ഷായുടെ ഓഫീസില്‍ നിന്നാണെന്ന വ്യാജ കോളാണ് ഉപയോഗിച്ചത്. നടി ഇതില്‍ വീഴുകയും ചെയ്തു
തീഹാര്‍ ജയിലില്‍ കോടികള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഒഴുക്കിയാണ് ഈ തട്ടിപ്പുകളെല്ലാം സുകേഷ് ചെയ്തിരുന്നത്
ജാക്വിലിനുമായി വളരെ അടുത്ത സുകേഷ് വിലയേറിയ ഒരുപാട് സമ്മാനങ്ങളും നടിക്ക് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടിയെ ഇഡിയും സിബിഐയും വരെ ചോദ്യം ചെയ്തിരുന്നു
മറ്റ് പേരുകള്‍ ഉപയോഗിച്ചാണ് സുകേഷ് ബോളിവുഡ് നടിമാരുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബന്ധുവാണെന്നാണ് ഇയാള്‍ ജാക്വിലിനോട് പറഞ്ഞിരുന്നത്
ജാക്വിലിന് പുറമേ സാറ അലി ഖാന്, നോറ ഫത്തേഹി, ജാന്‍വി കപൂര്‍, ഭൂമി പെഡ്നേക്കര്‍ എന്നിവരെയും കുടുക്കാന്‍ സുകേഷ് സുകേഷ് പദ്ധതിയിട്ടിരുന്നു. ഇവരുമായി സംസാരിക്കുകയും ചെയ്തിരുന്നു
ജാക്വിലിന് ദക്ഷിണേന്ത്യന്‍ സിനിമയില്‍ വന്‍ ഓഫറുകളും, ഹോളിവുഡില്‍ ലിയനാര്‍ഡോ ഡിക്രാപിയോക്കൊപ്പം ചിത്രവും സുകേഷ് ഓഫര്‍ ചെയ്തിരുന്നു.