Tap to Read ➤

ആരാണ് കെ എസ് അരുണ്‍ കുമാര്‍?

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്
Jithin TP
യുവനേതാവ് കെ എസ് അരുണ്‍ കുമാറാണ് സാധ്യതാ പട്ടികയില്‍ ഒന്നാമന്‍
എസ്എഫ്ഐ കാലം തൊട്ട് തൃക്കാക്കര നഗരത്തില്‍ സജീവമാണ്
ബിഎ എക്കണോമിക്‌സില്‍ ബിരുദധാരി
എസ്എഫ്ഐ എറണാകുളം ജില്ലാ ഭാരവാഹിയും സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു.
യുഡിഎഫ് ഭരണകാലത്ത് രജനി എസ് ആനന്ദിന്റെ ആത്മഹത്യയെ തുടര്‍ന്ന് നടത്തിയ പ്രതിഷേധത്തോടെ മുഖ്യധാരാ രാഷ്ട്രീയക്കാരനായി
ഈ സമരത്തില്‍ ദിവസങ്ങളോളം ജയില്‍ വാസമനുഭവിച്ചു.
2000-2003ല്‍ തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടി.
2003 ഡിസംബര്‍ 20 ന് അഭിഭാഷകനായി
ഡിവൈഎഫ്ഐ എറണാകുളം ജില്ലാ പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.
2018ല്‍ സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമായി
സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ്.
എറണാകുളം ജില്ലാ ശിശുക്ഷേമസമിതി വൈസ് ചെയര്‍മാനാണ്.
ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ ഹൈക്കോടതി കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്
അടുത്തിടെ കെ റെയില്‍ സംബന്ധിയായ ചര്‍ച്ചകളില്‍ പങ്കെടുത്ത് വലിയ ശ്രദ്ധ നേടി
കെ റെയിലിന് വേണ്ടി ശക്തിയുക്തം വാദിക്കുന്ന യുവനേതാവാണ് അരുണ്‍ കുമാര്‍