Tap to Read ➤

കാവ്യ പിടി കൊടുക്കുന്നില്ലേ ക്രൈംബ്രാഞ്ചിന്?

എന്തുകൊണ്ടാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വൈകുന്നത്?
കാവ്യാ മാധവന്റെ മൊഴിയെടുക്കാനുളള ക്രൈം ബ്രാഞ്ചിന്റെ ഇതുവരെയുളള നീക്കങ്ങളൊന്നും ഫലം കണ്ടിട്ടില്ല
ഇതിനകം രണ്ട് തവണ കാവ്യയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്
എന്നാൽ രണ്ട് തവണയും കാവ്യയുടെ മൊഴി രേഖപ്പെടുത്താനായില്ല
ആദ്യ തവണ നോട്ടീസ് നൽകിയപ്പോൾ ചെന്നൈയിലാണെന്നാണ് കാവ്യ മറുപടി നൽകിയത്
രണ്ടാം വട്ടം നോട്ടീസ് നൽകിയപ്പോൾ വീട്ടിൽ വെച്ച് മാത്രമേ മൊഴിയെടുക്കാനാവൂ എന്ന് മറുപടി നൽകി
എന്നാൽ സാങ്കേതിക സഹായം മൊഴി രേഖപ്പെടുത്താ ൻ ആവശ്യമുണ്ടെന്നതിനാൽ ക്രൈംബ്രാഞ്ച് അതിന് തയ്യാറായില്ല
സാക്ഷിയാണ് എന്നത് കൊണ്ട് തന്നെ വീട്ടിലല്ലാതെ മറ്റൊരു സ്ഥലം തിരഞ്ഞെടുക്കാൻ കാവ്യ തയ്യാറായതുമില്ല
ഇതോടെ മൂന്നാം വട്ടവും കാവ്യയ്ക്ക് നോട്ടീസ് നൽകാനുളള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്
അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്ന സ്ഥലത്ത് എത്തി മൊഴി നൽകാൻ നോട്ടീസിൽ നിർദേശിക്കുമെന്നാണ് വിവരം
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക https://malayalam.oneindia.com/