Tap to Read ➤
പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും വിവാദമായി 'വൈ ദിസ് കൊലവറി' ഗാനം
ധനുഷ് കേന്ദ്ര കഥാപാത്രമായെത്തിയ 3 എന്ന ചിത്രത്തിലെ ഗാനമാണ് 'വൈ ദിസ് കൊലവറി'
ഒരു തുര്‍ക്കിഷ് പരസ്യമാണ് ഇപ്പോള്‍ പാട്ട് വീണ്ടും ചർച്ചയാവാന്‍ കാരണം
'വൈ ദിസ് കൊലവെറി ഡി' എന്ന ടര്‍ക്കിഷ് പരസ്യം പങ്കുവെച്ച് ധനുഷിന്റെ ഗാനം പരസ്യത്തില്‍ നിന്ന് പകര്‍ത്തിയതാണെന്നാണ് ഒരു വിഭാഗം ആദ്യം ആരോപിച്ചത്
എന്നാല്‍ സംഭവത്തിന്റെ യഥാർത്ഥം മറ്റൊന്നാണ്
2015ല്‍ പുറത്തിറങ്ങിയ തുര്‍ക്കി പരസ്യം 2011ല്‍ പുറത്തിറങ്ങിയ 'വൈ ദിസ് കൊലവെറി' കോപ്പിയടിക്കുകയായിരുന്നു..
ധനുഷും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യ രജനികാന്ത് ആണ്.
ധനുഷ് തന്നെ ഗാനം ആലപിച്ചപ്പോള്‍ അനിരുദ്ധ് രവിചന്ദ്രനാണ് വൈ ദി കൊലവറിക്ക് ഈണം പകര്‍ന്നത്.