Tap to Read ➤
നോമ്പുതുറയും ഈന്തപ്പഴവും തമ്മില്‍ എന്താണ് ബന്ധം?
ഖുര്‍ആനില്‍ ഈന്തപ്പഴത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്
ഇസ്ലാമില്‍ ഈന്തപ്പഴം പവിത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു
ഫീനിക്സ് ഡാക്റ്റിലിഫെറ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈന്തപ്പഴം ഏറ്റവും പഴക്കം ചെന്ന ഇനങ്ങളില്‍ ഒന്നാണ്
ഈന്തപ്പഴം മിഡില്‍ ഈസ്റ്റില്‍ നിന്നാണ് ഉത്ഭവിച്ചതെന്നും 3,000-ത്തിലധികം ഇനങ്ങള്‍ ലഭ്യമാണെന്നും പറയപ്പെടുന്നു.
ഖുര്‍ആനില്‍ 22 തവണ ഈന്തപഴത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
കൂടാതെ മുഹമ്മദ് നബിയുടെ പല വചനങ്ങളും ഇസ്ലാമിലെ ഈന്തപ്പഴത്തിന്റെ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശുന്നു.
ഈന്തപ്പഴം കൊണ്ട് മാത്രമാണ് പ്രവാചകന് നോമ്പ് തുറക്കാറുണ്ടായിരുന്നതെന്നും വിശ്വസിക്കപ്പെടുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പേരുകളിലാണ് ഈന്തപ്പഴം അറിയപ്പെടുന്നത്
ഉറുദു ഭാഷയില്‍ ഖജൂര്‍ എന്നും അറബിയില്‍ തമര് എന്നും അറിയപ്പെടുന്നു.
മതപരമായ പ്രാധാന്യം കൂടാതെ, ഈന്തപ്പഴം നോമ്പിന്റെ സമയത്ത് ഉപയോഗിക്കുന്നതിന് പിന്നില്‍ ശാസ്ത്രവും ഉണ്ട്.
അവയില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു
ഇത് നോമ്പെടുത്തതിന് ശേഷം കഴിച്ചാല്‍ വയര്‍ നിറയാന്‍ സഹായിക്കും
ഒരു ദിവസത്തെ ഉപവാസത്തിന് ശേഷം അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് ഇത് വ്യക്തികളെ തടയുന്നു.