Tap to Read ➤

നടി മീര മിഥുനിനെ അറസ്റ്റ് ചെയ്യാൻ നിർദേശം

നടി മീര മിഥുനിനെ അറസ്റ്റുചെയ്യാൻ ചെന്നൈ ഹൈക്കോടതി നിർദേശം
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെപ്പറ്റി അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിലാണ് നടപടി
നടി നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്
വാട്‌സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നു തരംതാണ ഭാഷയിൽ നടി മുഖ്യമന്ത്രിക്കെതിരേ പരാമർശം നടത്തിയത്
ഇതേ തുടർന്ന് നടിക്കെതിരെ സൈബർ പോലീസ് കേസെടുത്തിരുന്നു
പിന്നാലെ നടി മുന്‍കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
ശബ്ദസന്ദേശം ഗ്രൂപ്പിൽ വന്ന സമയത്ത് താൻ ഒരു ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു എന്നായിരുന്നു നടിയുടെ വാദം
എന്നാൽ ഇവർ സ്ഥിരമായി ഇത്തരം പ്രവൃത്തികൾ ചെയ്യുന്നയാളാണെന്നായിരുന്നു സർക്കാർ വാദം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായിയാണെന്ന് അവകാശപ്പെടുന്ന താരമാണ് മീര