Tap to Read ➤

ഇങ്ങനെയുണ്ടോ ഒരു പവര്‍കട്ട്? ചൂടായി സാക്ഷി ധോണി, കാരണമറിയാം

ജാര്‍ഖണ്ഡിലെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ ചോദ്യം ചെയ്തുള്ള ധോണിയുടെ ഭാര്യ സാക്ഷിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്‌
ജാര്‍ഖണ്ഡില്‍ എന്തുകൊണ്ടാണ് ഇത്ര വൈദ്യുതി പ്രതിസന്ധി? കല്‍ക്കരി പ്രതിസന്ധിയില്‍ ജാര്‍ഖണ്ഡില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിന് പിന്നാലെയാണ് സാക്ഷി ചൂടന്‍ ചോദ്യം ഉന്നയിച്ചത്
ഇത്രയും വര്‍ഷങ്ങളായി ജാര്‍ഖണ്ഡില്‍ വൈദ്യുതി പ്രതിസന്ധി നേരിടുന്നത് എന്തുകൊണ്ട് എന്നറിയാന്‍ നികുതിദായക എന്ന നിലയില്‍ ആഗ്രഹിക്കുന്നുവെന്ന് സാക്ഷി പറയുന്നു
വൈദ്യുതി ഉല്‍പ്പാദന പ്ലാന്റുകളിലേക്കുള്ള കല്‍ക്കരി വിതരണത്തിന്റെ അഭാവത്തില്‍ വൈദ്യുതി പ്രതിസന്ധി വര്‍ധിക്കുന്നത് കൊണ്ടാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ലോഡ് ഷെഡ്ഡിങ് പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്
സംസഥാനത്ത് മിക്കയിടത്തും 40 ഡിഗ്രി സെല്‍ഷ്യസിനും മുകളിലാണ് ചൂട്.
പടിഞ്ഞാറന്‍ സിംഗ്ഭും, കോഡെര്‍മ ഗിരിദിഹ് ജില്ലകളില്‍ ഉഷ്ണതരംഗം അതിതീവ്രമാണ്
ഉഷ്ണതരംഗത്തിന് പുറമേയാണ് ലോഡ് ഷെഡിംഗ് പോലുള്ള നിയന്ത്രണത്തിന്റെ അധിക ഭാരം ജനങ്ങളിലേക്ക് എത്തുന്നത്. ഇതാണ് സാക്ഷി ധോണിയെ തന്നെ ചൊടിപ്പിച്ചിരിക്കുന്നത്
നേരത്തെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ ജാര്‍ഖണ്ഡിലേക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈദ്യുതിക്ഷാമവും ലോഡ് ഷെഡിംഗും ഏര്‍പ്പെടുത്തിയത്.