Tap to Read ➤

റിയോ ഡി ജനീറോ നഗരത്തില്‍ പ്രത്യക്ഷപ്പെടുന്ന വന്യമൃഗങ്ങള്‍

നഗരവല്‍ക്കരണവും വനപ്രദേശങ്ങളില്‍ നടക്കുന്ന കയ്യേറ്റവും വന്യമൃഗങ്ങളെ കാടിറങ്ങാന്‍ പ്രേരിപ്പിക്കുമ്പോള്‍...
റിയോ ഡി ജനീറോയില്‍ വന്യമൃഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് നിത്യസംഭവമാകുന്നു
തെരുവുകളിലും വീടുകളിലും പ്രത്യക്ഷപ്പെടുന്നത് മുതലകളും പാമ്പുകളും ഉള്‍പ്പടെ
നഗരത്തില്‍ 2020ല്‍ അഗ്‌നിശമന സേന കണ്ടെത്തിയത് 2419 വന്യജീവികളെ
2022ലെ ആദ്യ മൂന്ന് മാസം കൊണ്ട് പിടികൂടിയത് 1203 വന്യജീവികളെയാണ്
നഗരവത്കരണവും വനഭൂമി കയ്യേറ്റവും ഈ സ്ഥിതിക്ക് കാരണമാകുന്നുവെന്ന് വിലയിരുത്തല്‍
ഓരോ വര്‍ഷവും നഗരത്തില്‍ പ്രത്യക്ഷപ്പെടുന്ന വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നു
ഈ ജീവികളുടെ സാധാരണ രീതിയിലുള്ള ഭക്ഷ്യ സ്രോതസുകളും അപ്രത്യക്ഷമാകുന്നു
പ്രദേശത്തെ ജൈവവൈവിധ്യത്തിലും വലിയ ഇടിവ്