Tap to Read ➤

സിന്ദൂരം തൊട്ടാല്‍ ലൈംഗിക മോഹം വര്‍ധിക്കുമോ?

സോഷ്യല്‍ മീഡിയയില്‍ ഒരു യുവതി നടത്തിയ പരാമര്‍ശം ലോകം മുഴുവന്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്
Vaisakhan MK
ഇന്‍സ്റ്റഗ്രാമില്‍ ഒരു യുവതി നടത്തിയ പരാമര്‍ശം രോഹിത് എന്നയാള്‍ ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് വൈറലായത്. ഈ യുവതിക്ക് നിറയെ ട്രോളും കിട്ടുന്നുണ്ട്
സിന്ദൂരം തൊടുന്നത് കൊണ്ട് നിരവധി നേട്ടങ്ങളുണ്ടെന്ന് യുവതി പറയുന്നു. ഇതില്‍ മെര്‍ക്കുറിയുണ്ടെന്നും, അത് ശരീരത്തെ തണുപ്പിക്കുമെന്നും യുവതി അവകാശപ്പെടുന്നു
സിന്ദൂരം തൊട്ടാല്‍ ലൈംഗിക മോഹം വര്‍ധിപ്പിക്കുമെന്നും യുവതി അവകാശപ്പെടുന്നുണ്ട്.
എന്താണ് ഈ അവകാശവാദങ്ങളുടെ സോഴ്‌സെന്നും ട്രോള്‍ രൂപേണ രോഹിത് പറയുന്നു. എന്നെ വിശ്വസിക്ക് ബ്രോ എന്നതാണ് ഇതിലെ വിശ്വാസ്യതയെന്നും രോഹിത് കുറിച്ചു
ഇതിനോടകം ഈ പോസ്റ്റിന് അയ്യായിരത്തോളം ലൈക്ക് കിട്ടി കഴിഞ്ഞു. നിരവധി പേരാണ് ട്രോളുമായി എത്തിയിരിക്കുന്നത്.
ഇതിന് ശാസ്ത്രീയമായ തെളിവുകള്‍ എവിടെയെന്നും ട്വിറ്റര്‍ യൂസര്‍മാര്‍ ചോദിക്കുന്നു. അതേസമയം വിമര്‍ശനങ്ങളെ തുടര്‍ന്ന് ഈ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്
മെര്‍ക്കുറി മനുഷ്യശരീരത്തിന് വളരെ ഹാനികരമായ കാര്യമാണെന്നും ട്വിറ്റര്‍ യൂസര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു