Tap to Read ➤
ഈ കാറിന്റെ ബോണറ്റില്‍ ചപ്പാത്തിയും ചുടാം
വൈറലായ വീഡിയോയുടെ കാരണം അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ
ഇന്ത്യയിലുടനീളം കൊടും ചൂടാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
സംസ്ഥാനങ്ങളിലും താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ കടന്നതായാണ് റിപ്പോര്‍ട്ടുകള്‍
ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഒഡീഷയില്‍ നിന്നും പുറത്തുവരുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
സോനെപുര്‍ സ്വദേശിനിയായ യുവതി കാറിന്റെ ബോണറ്റിനു മുകളില്‍ ചപ്പാത്തി ചുട്ടെടുക്കുന്ന വിഡിയോയാണ് അത്
ചപ്പാത്തി ഗ്യാസ് സ്റ്റൗവില്‍ എന്നപോലെ ബോണറ്റിന് മുകളില്‍വച്ച് ചുട്ടെടുക്കുന്നത് വിഡിയോയില്‍ കാണാം.
ചൂടിന്റെ കാഠിന്യം എത്രത്തോളമാണെന്ന് ഈ വീഡിയോയില്‍ നിന്നും വ്യക്തമാണ്.
ചൂടിനെ തുടര്‍ന്ന് ഒഡീഷയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും താല്‍ക്കാലിക അവധി നല്‍കിയിരിക്കുകയാണ്