Tap to Read ➤

ഷവര്‍മ വില്ലനാണോ? ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

ഷവര്‍മയിലെ ഭക്ഷ്യവിഷബാധ കാരണം ഒരു കുട്ടി മരിക്കുകയും നിരവധി പേര്‍ ആശുപത്രിയിലാകുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്
ഇതിന് മുന്‍പും ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു
വൃത്തിഹീനമായ സാഹചര്യവും അശ്രദ്ധയുമാണ് മറ്റെല്ലാ ഭക്ഷണ പദാര്‍ത്ഥങ്ങളിലേതെന്ന പോലെ ഷവര്‍മയിലെ ഭക്ഷ്യ വിഷബാധയ്ക്കും കാരണമാകുന്നത്
ശ്രദ്ധയോടെയും വൃത്തിയോടെയും പാകം ചെയ്യേണ്ട ഭക്ഷണമാണ് ഷവര്‍മ.
ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ഇറച്ചി നന്നായി വെന്തില്ലെങ്കില്‍ ബാക്ടീരിയ നശിക്കില്ല
ബാക്കിവരുന്ന ഇറച്ചി അടുത്തദിവസം ഉപയോഗിക്കുന്നത് അപകടമാണ്
പച്ചക്കറികളും വേവിച്ച ഇറച്ചിയും ഒരുമിച്ച് സൂക്ഷിക്കരുത്
ഇറച്ചി തൂക്കിയിടുന്ന കമ്പി എപ്പോഴും വൃത്തിയാക്കണം
ഷവര്‍മയ്‌ക്കൊപ്പമുള്ള സാലഡിലെ പച്ചക്കറികള്‍ കഴുകാതെ ഉപയോഗിക്കരുത്
ഉപ്പിലിട്ട മുളകും മറ്റും നല്‍കുമ്പോള്‍ പഴകിയതാവരുത്.
മയണൈസിനെ സൂക്ഷിക്കണം
പാതിവെന്ത മുട്ടയിലാണ് മയണൈസ് ഉണ്ടാക്കേണ്ടതെങ്കിലും പലരും പച്ചമുട്ട ഉപയോഗിക്കുന്നു
ഇത് സാല്‍മൊണെല്ല വൈറസുകള്‍ക്ക് കാരണമാകും.
മയണൈസ് അധികസമയം തുറന്നുവെക്കുമ്പോള്‍ പൂപ്പല്‍ വരും.
ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കണം
നേരിട്ട് തീയില്‍ വേവിക്കാത്ത ഭക്ഷണമാണ് ഷവര്‍മ
അതുകൊണ്ട് നന്നായി വെന്തിട്ടുണ്ടെന്ന് ഉറപ്പാക്കണം