Tap to Read ➤

രാത്രി ബിയര്‍ കഴിക്കാന്‍ മോഹം; 100ല്‍ വിളിച്ച് യുവാവ്

യുവാവിന് കിട്ടിയത് എട്ടിന്റെ പണി
Swaroop TK
അര്‍ദ്ധരാത്രി ബിയര്‍ കഴിക്കാന്‍ മോഹിച്ച് പൊലീസിനെ വിളിച്ച യുവാവിന് കിട്ടിയത് എട്ടിന്റെ പണി.
തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവമുണ്ടായത്.
പുലര്‍ച്ചെ 2 മണിയോടെ ഹൈദരാബാദ് സ്വദേശിയായ സി മധുവെന്ന യുവാവിനാണ് തണുത്ത ബിയര്‍ കുടിക്കാന്‍ മോഹമുണ്ടായത്.
മദ്യലഹരിയിലായിരുന്ന യുവാവ് 100ല്‍ വിളിച്ച് തനിക്ക് സഹായം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്ത് തരം അടിയന്തര സാഹചര്യമാണുള്ളത് എന്ന് പോലീസ് ഇയാളോട് ചോദിച്ചു
എന്നാല്‍, തന്റെ ആവശ്യം ഫോണിലൂടെ പറയാന്‍ സാധിക്കില്ലെന്നായിരുന്നു ഇയാളുടെ മറുപടി.
പിന്നീട് ഇയാളുടെ സ്ഥലത്തെത്തിയ പൊലീസുകാരോട് മദ്യശാല അടച്ചുവെന്നും രണ്ട് തണുത്ത ബിയര്‍ തനിക്ക് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ ക്ഷമ നഷ്ടപ്പെട്ട പൊലീസുകാര്‍ യുവാവിനെ മര്‍ദ്ദിക്കുകയും പെറ്റി കേസ് രജസിറ്റര്‍ ചെയ്യുകയുമായിരുന്നു.