മയക്കുമരുന്ന് പിടിച്ചെടുത്തു; പ്രമുഖ യൂട്യൂബര്‍ അറസ്റ്റില്‍
പൊലീസ് പരിശോധനയില്‍ ഏഴ് ലക്ഷം രൂപയോളം വിലവരുന്ന എംഡിഎംഎ പിടിച്ചെടുത്തു
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് റാപ്പര്‍ എംസി കുര്ബാനെയാണ് ഗോവ പൊലീസ് അറസ്റ്റ് ചെയ്തത്.
കുര്ബാനോടൊപ്പം ഒരു യുവതിയും ഉണ്ടായിരുന്നു.
25കാരനായ കുര്‍ബാന്‍ ഷെയ്ഖ് എന്ന എംസി കുര്‍ബാന്‍ മുംബൈ ബോറിവല്ലി സ്വദേശിയാണെന്ന് ഗോവ പൊലീസ് സൂപ്രണ്ട് ശോഭിത് സക്സേന പറഞ്ഞു.
കുര്‍ബാന്‍ ഷെയ്ഖ് മുംബൈയിലും ഗോവയിലും സ്ഥിരമായി മയക്കുമരുന്ന് വില്ക്കുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കുര്‍ബാനെ ഞങ്ങള്‍ പിന്തുടരുകയും ചെയ്തിരുന്നു. അതോടെയാണ് എംസി കുര്ബാനെന്ന യൂട്യൂബ് റാപ്പറാണ് കുര്‍ബാന്‍ ഷെയ്ഖെന്ന് മനസ്സിലായതെന്നും ശോഭിത് സക്സേന പറഞ്ഞു.
തുടര്‍ച്ചയായി ഇവന്റുകളുടെ ഭാഗമാവാന്‍ കുര്‍ബാന്‍ ശ്രമം നടത്തിയിരുന്നു. മയക്കുമരുന്ന് കടത്താനായിരുന്നു ഇത്. ഈ പരീക്ഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ശോഭിത് സക്സേന പറഞ്ഞു.