അവിവാഹിതരായ അമ്മമാര്‍ക്ക് ധനസഹായം; എന്താണ് സ്നേഹസ്പര്‍ശം പദ്ധതി?
നമ്മുടെ നാട്ടില്‍ ചൂഷണത്തിന് വിധേയരാകുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ലൈംഗികാതിക്രമങ്ങളിലൂടേയും വിശ്വാസ വഞ്ചനയിലൂടേയും സ്ത്രീകള്‍ പലവിധത്തില്‍ ചൂഷണത്തിന് വിധേയരാകുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വനിതാ ക്ഷേമ വികസന വകുപ്പുകള്‍ സ്്ത്രീ ക്ഷേമം മുന്‍നിര്‍ത്തി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് സ്നേഹ സ്പര്‍ശം.
ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരാകുന്ന സ്ത്രീകള്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതിയാണ് സ്നേഹ സ്പര്‍ശം. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് സ്നേഹ സ്പര്‍ശം പദ്ധതി നടപ്പിലാക്കി വരുന്നത്. നേരത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് മറ്റ് വിവാഹിതരല്ലാത്ത അഗതികളായ അമ്മമാര്‍ക്കും സഹായം ലഭിക്കും.

എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍?
അവിവാഹിതാവസ്ഥയില്‍ പലവിധ ചൂഷണങ്ങളിലൂടെ അമ്മമാരായവരും ആ കുട്ടികള്‍ നിലവിലുള്ളവരും ആയ വനിതകള്‍ക്ക് ആണ് പദ്ധതി വഴി ആനുകൂല്യം ലഭിക്കും. നിലവില്‍ വിവാഹിതേരാ ഏതെങ്കിലും പുരുഷനുമൊത്ത് കുടുംബമായി കഴിയുന്നവരോ ആണെങ്കില്‍ സ്നേഹ സ്പര്‍ശം പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കില്ല. മറ്റു പെന്ഷെനൊന്നും ലഭിക്കുന്ന വ്യക്തിയായിരിക്കരുത്.
ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന 65 വയസ് വരെയുള്ളവര്‍ക്കാണ് ധനസഹായം ലഭിക്കുക. ബാങ്ക് പാസ്ബുക്ക്, ബിപിഎല്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, മേല്‍വിലാസം ഉള്‍പ്പെടെയുള്ള ലൈഫ് സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സാമൂഹ്യനീതി ഓഫീസിലോ സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്സൈറ്റിലോ ഓഫീസിലോ ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കണം.
ആവശ്യമായ രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ബന്ധപ്പട്ട ശിശു വികസന പദ്ധതി ഓഫീസര്‍ക്കോ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്കോ ആണ് സമര്‍പ്പിക്കേണ്ടത്. പ്രതിമാസം 2000 രൂപ വീതമാണ് സ്നേഹ സ്പര്‍ശം പദ്ധതിയിലൂടെ അനുവദിക്കുന്നത്. ഗുണഭോക്താവ് മരണപ്പെടുകയോ വിവാഹിതയാകുകയോ 65 വയസ്സ് പ്രായപരിധി കഴിയുകയോ മറ്റ് ക്ഷേമപെന്ഷന് ലഭിക്കുകയോ ചെയ്യുകയാണെങ്കില്‍ വിവരം 15 ദിവസത്തിനുള്ളില്‍ ശിശുവികസന പദ്ധതി ഓഫീസറെ അറിയിക്കണം.
അവിവാഹിത അവസ്ഥയില്‍ അമ്മമാരാകുന്നവര്‍ കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്കി ഇവരെ പുനരധിവസിപ്പിക്കുക എന്നതാണ് സ്നേഹസ്പര്‍ശം പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications