മിഡില്‍ ക്ലാസുകാര്‍ക്കും വീട് വെക്കാന്‍ സബ്സിഡിയോടെ വായ്പ; എന്താണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം
നമ്മുടെ രാജ്യത്ത് പിന്നോക്കക്കാരായ വിഭാഗങ്ങള്‍ക്ക് വീടുവെക്കാന്‍ പല തരത്തിലുള്ള ഭവന വായ്പാ പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍ മധ്യവര്‍ഗ കുടുംബങ്ങള്‍ പലപ്പോഴും ഇത്തരത്തില്‍ വായ്പകളൊന്നും ലഭിക്കാതെ ബുദ്ധിമുട്ടാറുണ്ട്. വരുമാനമുണ്ടെങ്കിലും ഉയര്‍ന്ന പലിശയ്ക്കും മറ്റും ഭവന വായ്പ എടുത്ത് വീട് നിര്‍മിക്കാന്‍ ബുദ്ധിമുട്ടുന്നവരായിരിക്കും ഭൂരിഭാഗം മധ്യവര്‍ഗ കുടുംബങ്ങളും.
അതിനാല്‍ അവര്‍ക്ക് കൂടി മാന്യമായ ഭവനം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുകയാണ് ഈയിടെ കേന്ദ്രം ഭവന നിര്‍മാണത്തിനായി പ്രഖ്യാപിച്ച ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം എന്ന പദ്ധതി. ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം പ്രകാരം ആര്‍ക്കൊക്കെയാണ് സഹായം ലഭിക്കുക എന്നും എങ്ങനെയാണ് സഹായം ലഭിക്കുക എന്നും നമുക്ക് വിശദമായി പരിശോധിക്കാം.

ഇടത്തരം വരുമാനമുള്ള കുടുംബങ്ങളെ രണ്ടായി തരം തിരിച്ചാണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം വഴി സഹായം നല്‍കുന്നത്. പലിശയില്‍ സബ്സിഡി നല്‍കി കൊണ്ടാണ് ഈ പദ്ധതിക്ക് കീഴില്‍ സഹായം നല്‍കുന്നത്. മിഡില്‍ ഇന്‍കം ഗ്രൂപ്പ് 1 ല്‍പ്പെട്ട കുടുംബങ്ങള്‍ ഭവന വായ്പയായി 9 ലക്ഷം രൂപ വരെ എടുക്കുമ്പോള്‍ ഈടാക്കുന്ന പലിശ തുകയില്‍ നാല് ശതമാനം സബ്‌സിഡിയായി നല്‍കും.
മിഡില്‍ ഇന്‍കം ഗ്രൂപ്പ് 2 ല്‍ പ്പെട്ട കുടുംബങ്ങള്‍ക്ക് 12 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് മൂന്ന് ശതമാനം സബ്‌സിഡിയാണ് നല്‍കുന്നത്. ഇത്തരത്തില്‍ മിഡില്‍ ഇന്‍കം 1 കുടുംബങ്ങള്‍ക്ക് 2.35 ലക്ഷം രൂപയുടെ ആനുകൂല്യവും മിഡില്‍ ഇന്‍കം 2 കുടുംബങ്ങള്‍ക്ക് 2.30 ലക്ഷം രൂപയുടെ ആനുകൂല്യവും ആണ് ലഭിക്കുക. വായ്പ തുകയുടെ അടിസ്ഥാനത്തില്‍ പലിശ സബ്‌സിഡി തുക ആദ്യമേ തന്നെ അക്കൗണ്ടില്‍ കുറവ് വരുത്തുന്നതാണ്.
അതിനാല്‍ ബാക്കി തുകയ്ക്ക് ഭവന വായ്പ നല്‍കിയ സ്ഥാപനം ചുമത്തുന്ന പലിശ നിരക്കിന്റെ അടിസ്ഥാനത്തില്‍ തുല്യമാസ തവണകള്‍ അടച്ചാല്‍ മതി. സബ്‌സിഡിക്ക് അര്‍ഹമാകുന്ന പാര്‍പ്പിടത്തിന്റെ വലിപ്പം നേരത്തെ തന്നെ നിശ്ചയിച്ചിരിക്കും മിഡില്‍ ഇന്‍കം ഗ്രൂപ്പ് ഒന്നില്‍ 968 ചതുരശ്ര അടിയും മിഡില്‍ ഇന്‍കം ഗ്രൂപ്പ് രണ്ടില്‍ ഇത് ഏകദേശം 1184 ചതുരശ്ര അടിയും ആണ്.
പുതുതായി വീട് വയ്ക്കുന്നതിനും പൂര്‍ത്തീകരിച്ച വീടുകളോ ഫ്‌ളാറ്റുകളോ വാങ്ങുന്നതിനും എടുക്കുന്ന വായ്പകള്‍ക്കും പദ്ധതിക്ക് കീഴില്‍ പലിശ സബ്‌സിഡി ലഭിക്കുന്നതാണ്. അച്ഛന്റെയോ അമ്മയുടെയോ പേരില്‍ നിലവില്‍ വീട് ഉണ്ടെങ്കിലും ജോലിയുള്ള മുതിര്‍ന്ന മക്കള്‍ക്ക് പുതുതായി വീട് ഉണ്ടാക്കുന്നതിന് എടുക്കുന്ന വായ്പകള്‍ക്ക് പലിശയിളവ് ലഭിക്കുന്നതാണ്.












Click it and Unblock the Notifications