സ്വയംതൊഴില്‍ കണ്ടെത്താന്‍ വായ്പ.. ലഭിക്കും ഒരുലക്ഷം രൂപവരെ സഹായം; എന്താണ് കൈവല്യ പദ്ധതി?
ഭിന്നശേഷിക്കാരായ നിരവധി പേര് നമുക്ക് ചുറ്റുമുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ വിഭാഗത്തെ കൈപിടിച്ചുയര്ത്തന്നതിനായി നിരവധി പദ്ധതികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തി വരുന്നുണ്ട്. ഈ പദ്ധതിയില്‍ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് കൈവല്യ. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഈ പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് വലിയ സഹായങ്ങള്‍ ചെയ്ത് വരുന്നു.
ഭിന്നശേഷിക്കാര്‍ക്ക് നൈപുണ്യ വികസനം, സ്വയംതൊഴില്‍ സംരംഭങ്ങള്‍ എന്നിവയ്ക്കു സര്‍ക്കാര്‍ സബ്സിഡിയും വായ്പയും നല്കുന്ന പദ്ധതിയാണ് കൈവല്യ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് ഇത് നടപ്പാക്കുന്നത്. ആര്‍ക്കൊക്കെയാണ് കൈവല്യ പദ്ധതിക്ക് കീഴില്‍ ആനുകൂല്യം ലഭിക്കുന്നത് എന്തൊക്കെയാണ് മാനദണ്ഡങ്ങള്‍ എന്നിവ നമുക്ക് പരിശോധിക്കാം

ആരെല്ലാമാണ് അര്‍ഹര്‍?
21 വയസിനും 55 വയസിനുമിടയില്‍ പ്രായമുള്ള സംരംഭകന് പദ്ധതി വഴി ആനുകൂല്യം ലഭിക്കും. അപേക്ഷകന്റെ കുടുംബവാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വിദ്യാഭ്യാസ യോഗ്യതയില്‍ നിഷ്കര്‍ഷത ഏര്‍പ്പെടുത്തിയില്ല. എന്നാല്‍ എഴുതാനും വായിക്കാനും അറിയണം. അപേക്ഷകന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ആളായിരിക്കണം. കൂടുതല്‍ അംഗവൈകല്യം ഉണ്ടെങ്കില്‍ ഒരു ബന്ധുവിനെ കൂടി ഉള്‍പ്പെടുത്തി വായ്പ അനുവദിക്കുന്നതാണ്.
ആനുകൂല്യങ്ങള്‍
കൈവല്യ പദ്ധതി പ്രകാരം സ്വയം തൊഴില്‍ കണ്ടെത്താന്‍ ഒരാള്‍ക്ക് 50,000 രൂപ വരെ വായ്പ അനുവദിക്കും. ആവശ്യമെങ്കില്‍ ഒരു ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കുന്നതാണ്. പദ്ധതിക്ക് കീഴില്‍ ഗ്രൂപ്പ് സംരംഭങ്ങളെയും പരിഗണിക്കും. ഗ്രൂപ്പിലെ ഓരോ അംഗത്തിനും ഇതേ നിരക്കില്‍ വായ്പ ലഭിക്കുന്നതാണ്. വായ്പാതുകയുടെ 50% വരെ സര്‍ക്കാര്‍ സബ്സിഡി ലഭിക്കും. പരമാവധി 25,000 രൂപ വരെയാണ് സബ്സിഡി അനുവദിക്കുന്നത്
എങ്ങനെ അപേക്ഷിക്കാം
പദ്ധതിയുടെ അപേക്ഷാഫോം സൗജന്യമായി ലഭിക്കുന്നതാണ്. നിലവില്‍ രജിസ്ട്രേഷനുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തിരിച്ചറിയല്‍ രേഖ, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്ഥിരം ആസ്തിക്ക് ക്വട്ടേഷന്‍ എന്നിവയും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. ജില്ലാ കലക്ടര്‍ ചെയര്‍മാനും ബന്ധപ്പെട്ട റീജനല്‍ എംപ്ലോയ്മെന്റ് ഓഫിസര്‍ കണ്‍വീനറുമായ ജില്ലാതല സമിതിയാണ് അപേക്ഷ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുക.
അപേക്ഷകന് നിര്‍ബന്ധമായും ഒരു സംരംഭക വികസന പരിശീലന പരിപാടിയില്‍ പങ്കെടുത്ത ആളായിരിക്കണം. മൂന്നു മാസത്തിനു ശേഷം ത്രൈമാസ തവണകളായി വായ്പ തിരിച്ചടക്കാം. രൂപരേഖ തയാറാക്കാനും സ്ഥാപനം നടത്തിക്കൊണ്ടുപോകാനും വേണ്ട കൈത്താങ്ങ് സഹായവും എംപ്ലോയ്മെന്റ് വകുപ്പില്‍ നിന്നു ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.employmentkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications