എന്താണ് പരിരക്ഷ പദ്ധതി? ആര്‍ക്കൊക്കെ ആനുകൂല്യം ലഭിക്കും..: അറിയേണ്ടതെല്ലാം
ഭിന്നശേഷിക്കാര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്കുതിനായി സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് പരിരക്ഷ. ഈ പദ്ധതിയില്‍ സ്ത്രീ പുരുഷ ട്രാന്‍സ്ജെന്‍ഡര്‍ ഭേദമന്യേ എല്ലാ ഭിന്നശേഷിക്കാര്‍ക്കും സേവനം ലഭ്യമാക്കി വരുന്നുണ്ട്. പരിരക്ഷ സേവനത്തിന് ദാരിദ്ര്യരേഖാ പരിധി ബാധകമല്ല. വിവിധ തരത്തില്‍ മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
വൈകല്യങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ലളിതമായ ജോലി പോലും വെല്ലുവിളിയാണ്. അതിനാല്‍ തന്നെ പലപ്പോഴും സാമൂഹികമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ് അംഗപരിമിതര്‍. ഇവരെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുള്ള സമീപനമെന്ന നിലയില്‍ ആണ് സാമൂഹ്യനീതി വകുപ്പ് പരിരക്ഷ പദ്ധതി എന്ന പദ്ധതി അവതരിപ്പിച്ചത്. പരിരക്ഷ പദ്ധതിക്കായി 2018 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 70 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

പരിരക്ഷ പദ്ധതി നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കണ്‍വീനറുമായുള്ള ഒരു സമിതിയാണ് പരിരക്ഷ പദ്ധകിയുടെ മേല്‍നോട്ട ചുമതല വഹിക്കുക. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (അല്ലെങ്കില്‍ പ്രതിനിധി), ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (ഡിവൈഎസ്പി), ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രതിനിധി, ഭിന്നശേഷിക്കാരുടെ സംഘടനയിലെ രണ്ട് പേര് എന്നിവര്‍ ഈ സമിതിയില്‍ അംഗമായിരിക്കും.
സേവനം ആര്‍ക്കൊക്കെ, എങ്ങനെയൊക്കെ?
(1) ലിംഗഭേദം കൂടാതെ (ആണ് / പെണ് / ട്രാന്‍സ്ജെന്‍ഡര്‍) എല്ലാ ഭിന്ന ശേഷിക്കാര്‍ക്കും സേവനം.
(2) ബി പി എല്‍ വിഭാഗ പരിധിയില്ല.
(3) അടിയന്തര ശസ്ത്രക്രിയകള്‍, പ്രഥമശുശ്രൂഷ, ആംബുലന്‍സ് സേവനം, ഭക്ഷണം, വസ്ത്രം തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഫണ്ട് വിനിയോഗിക്കാം
(4) നിരാലംബരായ, അലഞ്ഞ് തിരിയുന്ന, ഭിന്നശേഷിക്കാരുടെ മെഡിക്കല്‍ പരിശോധന, പുനരധിവാസം എന്നിവയ്ക്ക് ഫണ്ട് വിനിയോഗിക്കാം.
(5)പ്രകൃതിക്ഷോഭത്തിന് ഇരയായ ഭിന്നശേഷിക്കാര്‍ക്കുള്ള അടിയന്തര വൈദ്യസഹായവും ഭക്ഷണവും നല്കാന് ഫണ്ട് ഉപയോഗിക്കാം.
(6) ആസിഡ് ആക്രമണങ്ങള്‍ക്കും ജീവന് അപകടപ്പെടുത്തുന്ന പൊള്ളലുകള്‍ക്കും ഇരയായ ഭിന്നശേഷിക്കാര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിന് ഫണ്ട് വിനിയോഗിക്കാം
(7) 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ക്കും വൈകല്യ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നവര്‍ക്കും മാത്രമേ പദ്ധതി പ്രകാരമുള്ള സേവനം പ്രയോജനപ്പെടുത്താന്‍ കഴിയൂ.
(8) പ്രഥമ ശുശ്രൂഷ നല്‍കുന്നതിന് സ്വകാര്യ ആശുപത്രികളുടെ സേവനം പ്രയോജനപ്പെടുത്താം. വിദഗ്ധ ചികിത്സയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് അഭിപ്രായം തേടണം.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications