തൊഴിലുറപ്പ് തൊഴിലാളിയാണോ...? ക്ഷേമനിധിയില്‍ അംഗമായാല്‍ ലഭിക്കും ഈ ആനൂകൂല്യങ്ങള്‍
രാജ്യത്താകെ തൊഴില്‍ രംഗത്ത് വലിയ മാറ്റമുണ്ടാക്കിയ പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. കേരളത്തില്‍ ഈ പദ്ധതി തുടക്കം തൊട്ട് മാതൃകാപരമായാണ് നടപ്പാക്കി വരുന്നത്. രാജ്യത്ത് തൊഴിലുറപ്പ് പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ കൂലി കൊടുക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇതോടൊപ്പം തന്നെ എല്ലാ വര്‍ഷവും തൊഴിലാളികള്‍ക്ക് 100 തൊഴില്‍ ദിനം ഉറപ്പാക്കാനും വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും സംസ്ഥാനത്തിനായിട്ടുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാനത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചത്. 2019 ല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ സമ്മേളനത്തിലായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം നടത്തിയത്.

പിന്നീട് 2021 നവംബറില്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കി. ഈ വര്‍ഷം ജനുവരിയില്‍ ആണ് ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചത്. ഇതോടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയും ചെയ്തു. തദ്ദേശവകുപ്പിന് കീഴിലാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമമുറപ്പാക്കാനും ആശ്വാസ നടപടികള്‍ കൈക്കൊള്ളാനുമാണ് ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളും അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികളും ഉള്‍പ്പെടെ സംസ്ഥാനത്തെ 26 ലക്ഷം പേര്‍ക്ക്‌ക്ഷേമനിധിയുടെ ആനുകൂല്യം ലഭിക്കും. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവര്‍ക്ക് നിരവധി ആനുകൂല്യം ലഭിക്കും.
ആര്‍ക്കൊക്കെ അംഗത്വം ലഭിക്കും?
നിശ്ചിതകാലം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തൊഴിലെടുത്തവര്‍ക്ക് പ്രതിമാസ തുക അടച്ച് ക്ഷേമനിധിയില്‍ അംഗമാകാം. ഇതിന് തുല്യമായ തുക സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ക്ഷേമനിധിയിലേക്ക് അടക്കുന്നതാണ്. പ്രതിമാസവിഹിതം 50 രൂപയാണ്. 18 വയസ് പൂര്‍ത്തിയായ ഏതൊരു തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വമെടുക്കാം. 55 വയസ് വരെയാണ് ക്ഷേമനിധി വിഹിതമടക്കാവുന്ന പരിധി.
Astro Tips: എപ്പോഴും ദേഷ്യവും സങ്കടവുമാണോ...? കാരണം ഈ രാശി
അംഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍?
തൊഴിലുറപ്പ് ക്ഷേമനിധിയില്‍ അംഗമാകുന്നവര്‍ക്ക് 60 വയസ് തികയുമ്പോള്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. വിഹിതം അടയ്ക്കുന്നവര്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് പെന്‍ഷന്‍ ലഭിക്കും. അസുഖം മൂലമോ അപകടത്തിലോ മരണമുണ്ടായാല്‍ സാമ്പത്തിക സഹായം ലഭ്യമാക്കും. ഗുരുതര അസുഖം ബാധിച്ചവര്‍ക്ക് ക്ഷേമനിധിക്ക് കീഴില്‍ സഹായം. വനിതകള്‍ക്ക് വിവാഹത്തിന് സഹായം. പ്രസവാനുകൂല്യം, മക്കളുടെ പഠനത്തിന് പ്രോത്സാഹനം എന്നിവ ലഭിക്കും.












Click it and Unblock the Notifications