സ്വയംതൊഴിലിനായി സംയുക്ത വായ്പ വേണോ..? ഇതാ ആകര്‍ഷകമായ ഒരു പദ്ധതി
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിരവധിയായ പദ്ധതികള്‍ തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി നടപ്പിലാക്കി വരുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് മള്‍ട്ടി പര്‍പ്പസ് സര്‍വീസ് ജോബ് ക്ലബ് വായ്പ. സ്വയം തൊഴില്‍ കണ്ടെത്താന്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്ന പദ്ധതിയാണ് ഇത്. സംയുക്തമായാണ് പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിച്ച് വരുന്നത്. നിരവധി പേര്‍ക്ക് ഗുണപരമായ പദ്ധതിയാണ് ഇത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ലഭ്യമാക്കി വരുന്ന ഈ പദ്ധതിയില്‍ ആരൊക്കെയാണ് അര്‍ഹര്‍ എന്നും എങ്ങനെയാണ് പദ്ധതിയില്‍ ചേരേണ്ടത് എന്നുമല്ലേ. മള്‍ട്ടി പര്‍പ്പസ് സര്‍വീസ് ജോബ് ക്ലബ് വായ്പ മറ്റ് വിശദാംശങ്ങള്‍ ആണ് താഴെ വിശദമായി കൊടുത്തിരിക്കുന്നത്.

എന്താണ് മള്‍ട്ടി പര്‍പ്പസ് സര്‍വീസ് ജോബ് ക്ലബ് വായ്പ?
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യാന്‍ പദ്ധതിക്ക് കീഴില്‍ സംയുക്ത വായ്പ അനുവദിക്കുന്നു. ബാങ്കുമായി ബന്ധപ്പെടുത്തിയാണ് ഈ സംയുക്ത സ്വയം തൊഴില്‍ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്ക് കീഴില്‍ ധനസഹായം ലഭിക്കുന്നവര്‍ക്ക് തൊഴില്‍രഹിത വേതനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള താല്‍ക്കാലിക ഒഴിവിനും പരിഗണിക്കില്ല. എന്നാല്‍ ഇവരെ സ്ഥിരം ഒഴിവിന് പരിഗണിക്കും.
ആരൊക്കെയാണ് അര്‍ഹര്‍?
അപേക്ഷകന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ആളായിരിക്കണം. 21 വയസിനും 40 വയസിനും ഇടയില്‍ പ്രായപരിധി. പിന്നാക്ക സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 3 വര്‍ഷവും പട്ടികജാതി/പട്ടികവര്‍ഗ/വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക് 5 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. കുടുംബ വാര്‍ഷിക വരുമാനം പരമാവധി ഒരു ലക്ഷം രൂപ. ഓരോ ജോബ് ക്ലബിലും തിരഞ്ഞെടുക്കുന്ന തൊഴിലിന് അനുസരിച്ച് ഏറ്റവും കുറഞ്ഞത് രണ്ട് പേരെങ്കിലും അംഗങ്ങളായിരിക്കണം.
മുന്‍ഗണനാ വിഭാഗങ്ങള്‍
ബിരുദധാരികളായ വനിതകള്‍ക്കും പ്രാഫഷണല്‍/സാങ്കേതിക യോഗ്യതയുള്ളവര്‍ക്കും പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. തൊഴില്‍രഹിത വേതനം കൈപ്പറ്റിക്കൊണ്ടിരിക്കുന്നവര്ക്കും മുന്‍ഗണന. സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്കുന്ന പ്രവര്‍ത്തി കാര്യക്ഷമത സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍ക്കും ഐടിഐ, ഐടിസി, പോളിടെക്നിക്ക് എന്നിവയില്‍ നിന്ന് പരിശീലന സര്‍ട്ടിഫിക്കറ്റുകള്‍ നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും.
മറ്റ് സവിശേഷതകള്‍
ഒരു ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ ആണ് വായ്പ അനുവദിക്കുന്നത്. പദ്ധതി ചെലവിന്റെ 25% തുക (പരമാവധി 2 ലക്ഷം രൂപ) സബ്സിഡിയായി അനുവദിക്കും. ലോണ്‍ തുകയുടെ 10% ഓരോ ജോബ് ക്ലബിലെയും അംഗങ്ങള്‍ തങ്ങളുടെ വിഹിതമായി ലോണ്‍ അക്കൗണ്ടില്‍ തന്നെ നിക്ഷേപിക്കണം. വായ്പ അനുവദിക്കുന്ന മുറയ്ക്ക് സബ്സിഡി തുക ജോബ് ക്ലബുകളുടെ ലോണ്‍ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.
ധനകാര്യസ്ഥാപനങ്ങള്‍ ആവശ്യപെടുന്ന ജാമ്യം നല്കുവാനും വായ്പ തിരിച്ചടക്കുവാനും ജോബ് ക്ലബ് അംഗങ്ങള്‍ എല്ലാവരും ബാധ്യസ്ഥരായിരിക്കും. വീഴ്ച വരുത്തുന്ന ജോബ് ക്ലബുകള്‍ക്കെതിരെ റവന്യു റിക്കവറി ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ദേശസാല്‍കൃത ബാങ്കുകള്‍, സംസ്ഥാന/ജില്ല സഹകരണ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവ മുഖേന വായപ ലഭ്യമാക്കുന്നതാണ്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications