സംരംഭം തുടങ്ങാന്‍ വായ്പ; എന്താണ് പുതിയ സ്വര്‍ണിമ പദ്ധതി? അറിയേണ്ടതെല്ലാം
വനിതാ ക്ഷേമം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ നടപ്പാക്കി വരുന്നത്. അതില്‍ ഏറെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് പുതിയ സ്വര്‍ണിമ പദ്ധതി. ദാരിദ്ര്യ രേഖയില്‍ താഴെയുള്ള പിന്നോക്ക വിഭാഗത്തില്‍പ്പെട്ട സ്ത്രീകളില്‍ സ്വയം പര്യാപ്തത പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്വര്‍ണിമ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വായ്പ തുക പൂര്‍ണമായും അനുവദിക്കുന്ന പദ്ധതിയാണിത്.
പുതിയ സംരംഭം തുടങ്ങാന്‍ വായ്പ ലഭിക്കുന്ന സ്ത്രീ സ്വന്തം കയ്യില്‍ നിന്നും ഒരു രൂപ പോലും നിക്ഷേപിക്കേണ്ടതില്ല എന്നതാണ് സ്വര്‍ണിമ പദ്ധതിയുടെ പ്രത്യേകത. സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ആണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം ആര്‍ക്കൊക്കെയാണ് വായ്പ ലഭിക്കുക എന്നും എന്തൊക്കെയാണ് മറ്റ് വിശദാംശങ്ങള്‍ എന്നും നമുക്ക് പരിശോധിക്കാം.

പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വനിതാ സംരംഭകര്‍ക്ക് ആണ് വായ്പ അനുവദിക്കുന്നത്. പ്രതിവര്‍ഷം 5% പലിശയില്‍ 200000 രൂപ വരെ വായ്പ ലഭിക്കും. പിന്നാക്കക്കാരായ വനിതകള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വം പ്രദാനം ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാഷണല്‍ ബാക്ക്വേര്‍ഡ് ക്ലാസ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ അവതരിപ്പിച്ച പദ്ധതി സ്റ്റേറ്റ് ചാനലൈസിംഗ് ഏജന്‍സികള്‍ മുഖാന്തിരമാണ് നടപ്പിലാക്കുന്നത്.
രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പക്ക് മാത്രമെ സംരംഭക തുക സ്വന്തമായി നിക്ഷേപിക്കേണ്ടതുള്ളൂ. വനിതകള്‍ക്ക് മാത്രമെ പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കൂ. 18 നും 55 നും ഇടയില്‍ ആണ് പ്രായ പരിധി. അപേക്ഷകയുടെ കുടുംബ വാര്‍ഷിക വരുമാനം പ്രതിവര്‍ഷം 3 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. യോഗ്യരായ അപേക്ഷകര്‍ അടുത്തുള്ള സ്റ്റേറ്റ് ചാനലൈസിംഗ് ഏജന്‍സി ഓഫീസ് സന്ദര്‍ശിക്കുക.
ഇവിടെ നിന്ന് ലഭിക്കുന്ന ഫേം പൂരിപ്പിച്ച് വേണം അപേക്ഷ സമര്‍പ്പിക്കാന്‍. നിങ്ങളുടെ അടുത്തുള്ള സ്റ്റേറ്റ് ചാനലൈസിംഗ് ഏജന്‍സി ഓഫീസ് കണ്ടെത്താന്‍ https://nsfdc.nic.in/channel-patrners/scsa ഈ ഓഫീസ് സന്ദര്‍ശിക്കുക. അപേക്ഷാ ഫോമിനൊപ്പം തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, താമസ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് ( സംവരണ വിഭാഗത്തിന് ), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും വെക്കണം.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സ്റ്റേറ്റ് ചാനലൈസിംഗ് ഏജന്‍സി ഓഫീസില്‍ ആണ് സമര്‍പ്പിക്കേണ്ടത്. തിരഞ്ഞെടുക്കുന്ന പദ്ധതിയെ ആശ്രയിച്ചിരിക്കും വായ്പയുടെ തിരിച്ചടവ് കാലാവധി. എന്നിരുന്നാലും പരമാവധി തിരിച്ചടക്കല്‍ കാലാവധി 10 വര്‍ഷം ആയിരിക്കും.












Click it and Unblock the Notifications