പ്രവാസികളുടെ മക്കള്‍ക്ക് ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ്; അറിയേണ്ടതെല്ലാം...
നമ്മുടെ നാടിന്റെ വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ ചെയ്തിട്ടുള്ളവരാണ് പ്രവാസികള്‍. കുടുംബത്തെ വിട്ട് അന്യനാട്ടില്‍ വിയര്‍പ്പൊഴുന്ന പ്രവാസികള്‍ ഏതൊരു നാടിന്റേയും സാമ്പത്തിക വ്യവസ്ഥയുടെ നട്ടല്ലൊണ്. അവരുടെ ക്ഷേമത്തിനായി തിരിച്ച് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളും വലിയ പദ്ധതികള്‍ ചെയ്തിട്ടുണ്ട്. അത്തരത്തില്‍ പ്രവാസികള്‍ക്ക് ഏറെ ഗുണപരമായ പദ്ധതിയാണ് നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ്.
പ്രവാസികളുടെ മക്കള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയാണ് നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ് പദ്ധതി. സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും നാട്ടില്‍ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരി പഠനത്തിനായാണ് ഈ പദ്ധതി. ആര്‍ക്കൊക്കെയാണ് നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക എന്നും എങ്ങനെയാണ് പദ്ധതിക്ക് അപേക്ഷിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

ആരൊക്കെയാണ് അര്‍ഹര്‍?
കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ഇ സി ആര്‍ (എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) കാറ്റഗറിയില്‍പ്പെട്ടവരുടെയും രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയവരുടെയും മക്കള്‍. അപേക്ഷകരുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. പഠിക്കുന്ന കോഴ്‌സിന്റെ യോഗ്യതാ പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനത്തില്‍ അധികം മാര്‍ക്ക് ലഭിക്കണം.
വിദേശത്തുള്ള പ്രവാസികള്‍ക്ക് നോര്‍ക്കയുടെ ഐ ഡി കാര്‍ഡ് നിര്‍ബന്ധമാണ്. റെഗുലര്‍ കോഴ്‌സിന് പഠിക്കുന്നവരായിരിക്കണം. അപേക്ഷകര്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍. പ്രൊഫഷണല്‍ ബിരുദ കോഴ്സിന് പഠിക്കുന്നവര്‍ പ്ലസ്ടുവിനു 75 ശതമാനം മാര്‍ക്കിന് മുകളില്‍ നേടിയവര്‍ ആയിരിക്കണം.
ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നവരില്‍ ബിരുദത്തിന് സയന്‍സ് വിഷയങ്ങള്‍ക്ക് 75 ശതമാനത്തിന് മുകളിലും, ആര്‍ട്ട്സ് വിഷയങ്ങള്‍ക്ക് 60 ശതമാനത്തിന് മുകളിലും മാര്‍ക്ക് നേടിയവരും ആയിരിക്കണം അപേക്ഷകര്‍. സംസ്ഥാന സര്‍ക്കാര്‍ വിഹിതവും നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് വിഹിതവും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
http://www.scholarship.norkaroots.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനിലൂടെ ആണ് നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770528/2770543/2770500 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18004253939 ( ഇന്ത്യയ്ക്ക് അകത്ത് നിന്ന് ) 918802012345 ( വിദേശത്ത് നിന്നു മിസ്ഡ് കോള്‍ സര്‍വിസ് ) എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications