Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും 12 രൂപക്ക് അപകട ഇന്‍ഷുറന്‍സ്; എന്താണ് പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, അറിയേണ്ടതെല്ലാം

സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ നിരവധിയായ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഇന്ന് നിലവിലുണ്ട്. അതില്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍ മന്ത്രി സുരക്ഷാ ബീമ യോജന. ഒരോ വര്‍ഷത്തേയ്ക്കും അപകടം മൂലം ഉണ്ടാകുന്ന മരണത്തിനും അംഗ വൈകല്യങ്ങള്‍ക്കും പരിരക്ഷ വാഗ്ദാനം ചെയ്യുന്നു എന്നതാണ് പദ്ധതിയുടെ പ്രത്യേകത.

സമൂഹത്തിലെ ദരിദ്രര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും ഏറെ ഗുണപരമാകുന്നതാണ് ഈ പദ്ധതി. വലിയ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. ആരൊക്കെയാണ് പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്ന ഈ പദ്ധതിയില്‍ അംഗമാകുന്നത് എന്നും നേട്ടങ്ങള്‍ എന്തൊക്കെയാണ് എന്നും നമുക്ക് പരിശോധിക്കാം.

insurance

ആരൊക്കെയാണ് അര്‍ഹര്‍?

അപേക്ഷകര്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവരും ഓട്ടോ ഡെബിറ്റ് സൗകര്യത്തിന് സമ്മതം നല്‍കിയവരും ആയിരിക്കണം. എല്ലാ വര്‍ഷവും മേയ് 31 ന് മുന്‍പ് പോളിസി വാങ്ങിക്കേണ്ടതാണ്. പ്രതിവര്‍ഷം ഒരംഗം അടക്കേണ്ട തുക 12 രൂപ പ്രീമിയം ആണ്. ഓട്ടോ ഡെബിറ്റ് സൌകര്യമുള്ള സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് പണം ഇന്‍ഷുറന്‍സ് പ്രീമത്തിലേയ്ക്ക് ഈടാക്കുന്നതാണ്.

പദ്ധതിക്ക് കീഴില്‍ എന്തൊക്കെ ആനുകൂല്യങ്ങള്‍ ആണ് ലഭിക്കുക?

ഇന്‍ഷുറന്‍സ് ഉള്ളയാള്‍ അപകടത്തില്‍ മരിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ ആണ് ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുക. അപകടത്തില്‍ രണ്ട് കണ്ണുകള്‍, കൈകാലുകള്‍ എന്നിവ നഷ്ടപ്പെട്ടാലും 2 ലക്ഷം രൂപ ലഭിക്കുന്നതാണ്. ഒരു കണ്ണിനും കൈകാലുകള്‍ക്ക് ഭാഗികമായ നഷ്ടമോ സംഭവിച്ചാല്‍ ഒരു ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുക. 18 വയസ് മുതല്‍ 70 വയസ് വരെ ഉള്ളവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്.

സ്വാഭാവിക മരണത്തിന് പരിരക്ഷ ലഭിക്കില്ല. ബാങ്ക് അക്കൗണ്ടില്‍ നിന്ന് പ്രീമിയത്തിന്റെ ഓട്ടോ ഡെബിറ്റ് സംവിധാനം പദ്ധതി വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ തന്നെ പതിവായി പണമടയ്ക്കാന്‍ ഓര്‍ക്കേണ്ട ആവശ്യമില്ല എന്നുള്ളതും ഗുണപരമായ കാര്യമാണ്.

അപേക്ഷിക്കേണ്ടത് എങ്ങനെ?

പൊതുമേഖല ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്. https://www.jansuraksha.gov.in/Forms-PMSBY.aspx എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പദ്ധതിയില്‍ അംഗമാകാം. ഇത് പൂരിപ്പിച്ച് ബാങ്കില്‍ സമര്‍പ്പിക്കുക. അപകടത്തെ തുടര്‍ന്ന് ആശുപത്രി ചെലവുകളില്‍ നിന്ന് ഉണ്ടാകാനിടയുള്ള റീഇംബേഴ്‌സ്‌മെന്റുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+