ഉന്നതവിദ്യാഭ്യാസത്തിന് പെണ്‍കുട്ടികള്‍ക്ക് സഹായം; എന്താണ് പ്രഗതി സ്കോളര്‍ഷിപ്പ് പദ്ധതി?
നമ്മുടെ രാജ്യത്ത് പെണ്‍കുട്ടികള്‍ക്കായി നിരവധി ക്ഷേമ പദ്ധതികള്‍ നിലവിലുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് പ്രഗതി സ്കോളര്‍ഷിപ്പ് പദ്ധതി. സാങ്കേതിക വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ പുരോഗതിക്ക് സഹായം നല്‍കുന്നതിന് ലക്ഷ്യമിട്ട് എ ഐ സി ടി ഇ നടപ്പാക്കുന്ന പദ്ധതി ആണിത്. സ്ത്രീ ശാക്തീകരണം എന്ന ലക്ഷ്യം കൂടി മനസില്‍ കണ്ട് കൊണ്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ ഭാഗമാകുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും ആത്മവിശ്വാസവും കൊണ്ട് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗമാണ് വിദ്യാഭ്യാസം എന്നതില്‍ ആര്‍ക്കും തര്ക്കസമുണ്ടാകില്ല. അതിനാല്‍ സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുക വഴി യുവതികള്‍ക്ക് അവരുടെ വിദ്യാഭ്യാസം തുടരാനും വിജയകരമായ ഭാവിക്ക് തയ്യാറെടുക്കാനും അവസരം നല്‍കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ആരൊക്കെയാണ് പ്രഗതി സ്കോളര്‍ഷിപ്പ് പദ്ധതിക്ക് അര്‍ഹര്‍?
പെണ്‍കുട്ടി ബിരുദതല കോഴ്സിന്റെ ഒന്നാം വര്‍ഷത്തിലോ രണ്ടാം വര്‍ഷത്തിലോ അതാത് വര്‍ഷത്തെ എ ഐ സി ടി ഇ അംഗീകൃത സ്ഥാപനത്തില്‍ ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നേടിയിരിക്കണം. ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് വരെ ഇതിന് അര്‍ഹതയുണ്ട്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കൂടരുത്. അധികാരികള്‍ നല്കുന്ന സാധുവായ വരുമാന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
ഈ സ്കീമിന് കീഴില്‍ പ്രതിവര്‍ഷം മൊത്തം 5000 സ്കോളര്‍ഷിപ്പുകള്‍ നീക്കി വെച്ചിരിക്കുന്നു. പ്രതിവര്‍ഷം 50000 രൂപയാണ് സ്കോളര്‍ഷിപ്പ് തുക. ഒന്നാം വര്‍ഷ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പരമാവധി 4 വര്‍ഷവും രണ്ടാം വര്‍ഷ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 3 വര്‍ഷവും ആണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. കോളേജ് ഫീസ് അടയ്ക്കുന്നതിനും കമ്പ്യൂട്ടര്‍, സ്റ്റേഷനറികള്‍, പുസ്തകങ്ങള്‍, ഉപകരണങ്ങള്‍ വാങ്ങുന്നതിനും തുക ഉപയോഗിക്കാം.
എങ്ങനെ അപേക്ഷിക്കാം
ദേശീയ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ (NSP) ഓണ്‍ലൈനായി വേണം അപേക്ഷ നല്കാന്. അപേക്ഷ പഠിക്കുന്ന സ്ഥാപനം പരിശോധിച്ച് ഉറപ്പിക്കണം. അതാത് സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഈ അപേക്ഷകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും. സ്കോളര്‍ഷിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് എ ഐ സി ടി ഇ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications