കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിൽ ഇത്തവണ അട്ടിമറി; കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ച് എബിപി-സി വോട്ടർ സർവ്വേ ഫലം

Google Oneindia Malayalam News

ചണ്ഡീഗഡ്; രാജ്യത്ത് കോൺഗ്രസ് തനിച്ച് ഭരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. 2022 ആദ്യമാണ് സംസ്ഥാനത്ത് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് പാർട്ടിയിൽ ഉയർന്ന അധികാര വടംവലികൾ കോൺഗ്രസ് നേതൃത്വത്തിന് തലവേദനയേറ്റുന്നുണ്ട്. എന്നിരുന്നാലും അധികാരം നിലനിർത്താനാകുമെന്ന പ്രതീക്ഷയാണ് നേതൃത്വം പുലർത്തുന്നത്. എന്നാൽ കോൺഗ്രസ് പ്രതീക്ഷകൾ അസ്ഥാനത്താകുമെന്നാണ സൂചനയാണ് ബിപി-സി വോട്ടർ സർവ്വേ ഫലം നൽകുന്നത്. വിശദാംശങ്ങളിലേക്ക്

1

117 അംഗ നിയമസഭയിൽ 2017 ൽ കോൺഗ്രസിന് 77 സീറ്റുകളായിരുന്നു ലഭിച്ചിരുന്നത്. ആദ്യ പോരാട്ടത്തിനിറങ്ങിയ ആം ആദ്മി പാർട്ടി 20 സീറ്റുകൾ നേടി ഞെട്ടിച്ചപ്പോൾ എസ്എഡി-ബിജെപി സഖ്യത്തിന് ലഭിച്ചത് വെറും 18 സീറ്റുകളായിരുന്നു. ഇത്തവണ പക്ഷേ സംസ്ഥാനത്ത് രാഷ്ട്രീയ സാഹചര്യം അടിമുടി മാറി. കോൺഗ്രസിൽ അധികാര തർക്കം രൂക്ഷമായിരിക്കുകയാണ്. മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ അരീന്ദർ സിംഗും യുവ എംഎൽഎയും മന്ത്രിയുമായ നവ ജ്യോത് സിംഗ് സിദ്ധുവും തമ്മിലുള്ള അധികാര വടംവലി നാൾക്ക് നാൾ വർധിച്ച് വരികയാണ്.

2

പ്രതിപക്ഷത്താകട്ടെ 25 വർഷം നീണ്ട് നിന്ന് ബിജെപി ബന്ധം ശിരോമണി അകാലിദൾ അവസാനിപ്പിച്ചു. വിവാദമായ കർഷക നിയമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇത്തവണ ബിഎസ്പിയുമായാണ് എസ് എ ഡി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ തവണ ബിജെപി മത്സരിച്ച 20 സീറ്റുകളും ബിഎസ്പിക്ക് മത്സരിക്കാനും സഖ്യത്തിൽ ധാരണയായി. അതേസമയം ദില്ലിയിൽ അധികാരം പിടിച്ച പിന്നാലെ സംസ്ഥാനത്ത് സ്വാധീനം വർധിപ്പിക്കാനായെന്ന പ്രതീക്ഷയിലാണ് ആം ആദ്മി. അധികാരത്തിലേറിയാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിരവധി ജനകീയ പ്രഖ്യാപനങ്ങൾ ഇതിനോടകം ആം ആദ്മി പ്രഖ്യാപിച്ച് കഴിഞ്ഞു.

3

ഈയൊരു രാഷ്ട്രീയ സാഹചര്യത്തിൽ ജനം ആർക്കൊപ്പം നിൽക്കും? ഭരണകക്ഷിയായ കോൺഗ്രസിന് ഒപ്പമല്ലെന്നാണ് എബിസി സി വോട്ടർ സർവ്വേ ഫലം വ്യക്തമാക്കുന്നത്. 2017 ൽ കോൺഗ്രസിന് 38.5 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. എന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഇത് 28.8 ശതമാനത്തിലേക്ക് എത്തുമെന്ന് സർവ്വേ പറയുന്നു.
അതേസമയം ആം ആദ്മി പാർട്ടി സംസ്ഥാനത്ത് ഇത്തവണ അട്ടിമറി നേട്ടം സ്വന്തമാക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നേടിയ 11.4 ശതമാനം വോട്ടിൽ നിന്ന് 35.1 ശതമാനത്തിലേക്ക് വോട്ട് വിഹിതം ഉയരുമെന്നും സർവ്വേ ചൂണ്ടി്ക്കാട്ടുന്നു.

ലൈഫില്‍ ഒരിക്കലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്ന സ്വന്തം ചിന്നു ചേച്ചി; ലക്ഷ്മി നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസയുമായി അനുമോള്‍

4

അതേസമയയം ശിരോമണി അകാലിദൾ ഇത്തവണ 21. 8 ശതമാനം വോട്ടാണ് സർവ്വേ പ്രവചിക്കുന്നത്. 2017 ൽ 25.2 ശതമാനമായിരുന്നു വോട്ട് വിഹിതം. അതേസമയം ശിരോമണി അകാലിദൾ ബന്ധം ഉപേക്ഷിച്ചെങ്കിലും സംസ്ഥാനത്ത് സ്വാധീനം നേടാൻ ലക്ഷ്യമിടുന്ന ബിജെപിക്ക് നേരിയ വോട്ട് വർധനയാണ് സർവ്വേ പ്രവചിക്കുന്നത്. 2017 ൽ ബിജെപിയുടെ വോട്ട് വിഹിതം 5.4 ശതമാനമായിരുന്നു. ഇത് 7.3 ശതമാനമാകുമെന്ന് സർവ്വേ പറയുന്നു.

5

അതേസമയം കോൺഗ്രസ് സീറ്റുകൾ കുത്തനെ ഇടിഞ്ഞ് 42 ലേക്ക് എത്തുെന്നാണ് സർവ്വേ പറഞ്ഞത്. അതായത് 35 സീറ്റുകളുടെ കുറവ്. എന്നാൽ ആം ആദ്മി 55 സീറ്റുകൾ വരെ നേടുമെന്നും സർവ്വേ പ്രവചിക്കുന്നു. അതായത് 2017 നെ അപേക്ഷിച്ച് 35 സീറ്റുകളുടെ വർധനവ്. 2017 ൽ 15 സീറ്റുകൾ നേടിയ ശിരോമണി അകാലി ദൾ 20 സീറ്റുകൾ നേടുമെന്നും സർവ്വേ പറയുന്നു. അതേസമയം ബിജെപിക്ക് സംസ്ഥാനത്ത് നിലംതൊടാൻ സാധിക്കില്ലെന്നും സർവ്വേ വ്യക്തമാക്കുന്ു.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
6

സർവ്വേ പ്രകാരം ഓരോ പാർട്ടികൾക്കും ലഭിക്കാൻ ഇടയുള്ള സീറ്റുകളുടെ ഏകദേശ കണക്കുകൾ ഇങ്ങനെ- കോൺഗ്രസ് 38 മുതൽ 46 വരെ, ആം ആദ്മി 51 മുതൽ 57 വരെ, ശിരോമണി അകാലിദൾ 16 മുതൽ 24 വരെ, ബിജെപിക്ക് 0 മുതൽ 1 വരെ എന്നിങ്ങനെയാണ് സർവ്വേ പ്രവചിക്കുന്നത്.

English summary
Will Congress win in punjab; This is what ABC -C voter survey predicts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X