India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉയരെ സിനിമയിൽ പാർവതി സഹിച്ചതിലും എത്രയോ അധികം ഞാൻ സഹിച്ചു';ഡോ ഷാഹിനയുടേത് പൊളളിയ ജീവിതം

Google Oneindia Malayalam News

ദുരിത കാലത്തിൽ നിന്നും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലും ഉണർവിലുമാണ് ഡോ. ഷാഹിന. ഇപ്പോൾ ജീവിതത്തിൽ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ്. വിധിയുടെ വിളയാട്ടം ആയിരുന്നു 4- ാം വയസ്സിൽ ഷാഹിനയെ തേടിയെത്തിയത്.

വീട്ടിൽ കറണ്ട് പോയ സമയത്ത് മണ്ണെണ്ണ വിളക്കിൽ നിന്നും തീയാളി പടർന്നു. വിളക്കിന് മുന്നിൽ പഠിച്ച് കൊണ്ടിരുന്ന ഷാഹിന പൊള്ളലിന് വിധേയയായി. അന്ന് ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റതായി ഡോക്ടർമാരും സ്ഥിരീകരിച്ചു. ഒടുവിൽ എങ്ങനെയൊക്കെയോ ഷാഹിനയ്ക്ക് തന്റെ ജീവൻ തിരിച്ചു കിട്ടി. ശരീരത്തെ ആയിരുന്നില്ല ഷാഹിനയുടെ മനസ്സിനെയാണ് വിധി തളർത്തി കളഞ്ഞത്. സിനിമ കഥകളെ വെല്ലുന്ന ദുരതത്തിന്റെ തുടർ കഥകൾ ആയിരുന്നു ഷാഹിനയുടെ ജീവിതം. എന്നിരുന്നാലും കരുത്തോടെ സ്വജീവിതത്തിലേക്ക് തിരിച്ചു വന്നു ഡോ. ഷാഹിന. അതും കൃത്യമായ പ്ലാനിങ് നടത്തി തന്നെ...

1

നീണ്ട ഒന്നര വർഷക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് ഷാഹിന വീണ്ടും തന്റെ പഠന ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പ്രതിസന്ധികൾ എല്ലാം ഷാഹിനക്ക് പുഞ്ചിരിയായി മാറി. വേറിട്ട വിസ്മയ കഥയാണ് 'വനിത'യിലൂടെ ഷാഹിന പറഞ്ഞത്. ഇപ്പോൾ ജീവിത പങ്കാളിയുമായി പുതിയൊരു ലോകത്തിനായുളള തയ്യാറെടുപ്പിലും.... ഇതൊരു ആത്മവിശ്വാസത്തിന്റെ കഥയാണ്.

സഹോദരന് ആശംസ എത്തിയില്ല;പിണങ്ങി!ഫോൺ വിളിച്ചാലും എടുക്കില്ല!434 മീറ്റർ നീളമുള്ള കത്തെഴുതി സഹോദരിസഹോദരന് ആശംസ എത്തിയില്ല;പിണങ്ങി!ഫോൺ വിളിച്ചാലും എടുക്കില്ല!434 മീറ്റർ നീളമുള്ള കത്തെഴുതി സഹോദരി

2

തന്റെ കൂടെപ്പിറപ്പുക്കൊപ്പം ഇരുന്നതാണ് ഷഹാന. വെറും നാലു വയസ്സ് മാത്രമായിരുന്നു പ്രായം.. കറണ്ട് പോയപ്പോൾ മണ്ണെണ്ണ വിളക്ക് കത്തിച്ചു വച്ച് ചേച്ചിന്മാർ പഠിച്ചു. എന്നാൽ , ഇത് മറിഞ്ഞ് തന്റെ പ്രതീക്ഷകളെ തന്നെ തെറ്റിച്ച് പൊളളിപ്പോയൊരു ജീവിതം. ജീവിതത്തെ തിരിച്ചു പിടിക്കാൻ കാലങ്ങൾ വേണ്ടി വന്നു. മനം നിറഞ്ഞ പൊളളിയ ദിനങ്ങൾ ഇന്ന് ഡോക്ടർ പദവിയിലാണ് ഷഹാനയെ കൊണ്ടെത്തിച്ചിരിക്കുന്നത്.

അന്ന് തീ ആളിപടർന്നു എന്നിലേക്ക്....

അന്ന് തീ ആളിപടർന്നു എന്നിലേക്ക്....

''സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന സാധാരണക്കാരിയാണ് ഞാൻ. താമസിക്കാൻ വലിയ സൗകര്യങ്ങൾ ഒന്നുമില്ലാത്ത ചെറിയൊരു വീട്ടിൽ വീട്ടിലാണ് കഴിഞ്ഞിരുന്നത്. തട്ടുകടയിൽ നിന്നും പിതാവിന് ലഭിക്കുന്ന ചെറിയൊരു വരുമാനം മാത്രം ജീവിത മാർഗം..'' വൈകിട്ട് തട്ടുകടയിലേക്ക് വാപ്പച്ചി പോകുമെന്ന് ഷഹാന പറയുന്നു...

4

"ചേച്ചിമാർക്ക് പഠിക്കാൻ വേണ്ടി മണ്ണെണ്ണ വിളക്ക് കത്തിച്ച് ഉമ്മ അടുക്കളയിലേക്ക് പോയി. എന്തെങ്കിലും അത്താഴം ഞങ്ങൾക്ക് ഉണ്ടാക്കി തരാനുള്ള തിരക്കിലായിരുന്നു ഉമ്മ. അവർക്കൊപ്പം ആണ് ഞാൻ ഇരുന്നത്. അന്ന് ഞാൻ സ്കൂളിൽ ചേർന്നിട്ടില്ല. നാല് പെൺമക്കളിൽ നാലാമത്തെ ആളായിരുന്നു ഞാൻ. പെട്ടെന്ന് കൈതട്ടി വിളക്ക് എന്റെ മടിയിലേക്ക് മറിഞ്ഞു. ധരിച്ചിരുന്ന ഉടുപ്പിലേക്ക് മണ്ണെണ്ണ മുഴുവൻ വീണ് തീ ആളിക്കത്തി''.

ഫാഷനിലാണ് പൂർണ്ണിമ ഇന്ദ്രജിത്ത്; ഇതാ കിടിലൻ ലുക്ക്; പങ്കിട്ട ചിത്രങ്ങൾ വൈറലാക്കി ആരാധകർ

5

പിന്നീട് നിലവിളി മാത്രമായിരുന്നു. അരയ്ക്ക് മുകളിലേക്കും തീ പടർന്നു. നിലവിളി കേട്ട് അടുക്കളയിൽ നിന്നും ഉമ്മച്ചിയും എത്തി. ഒരു പാത്രത്തിൽ വെള്ളം ആവോളം കോരി എന്റെ ദേഹത്ത് ഒഴിച്ചതു മാത്രം അറിയാം. തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കാനുള്ള തിരക്കിലായിരുന്നു സഹോദരിമാരും ഉമ്മച്ചിയും. ആശുപത്രിയിൽ എത്തിയപ്പോൾ ധരിച്ചിരുന്ന ഉടുപ്പ് ഉരുകി തൊലിയിൽ ചേർന്നു. എന്നെ രക്ഷിക്കാൻ തുണി നീക്കം ചെയ്യുമ്പോൾ തൊലിയടക്കം തുണിക്കൊപ്പം അടർന്നു വന്നു.

6

കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും എന്നാണ് ചികിത്സ തേടിയെത്തിയപ്പോൾ ഡോക്ടർമാർ പറഞ്ഞത്. എന്റെ കൈവിരൽ പരസ്പരം ഒട്ടിച്ചേർന്ന നിലയിലായിരുന്നു. പൊള്ളലിന്റെ ആഘാതത്തിൽ ചില വിരലുകൾ അറ്റം പോയി . നെഞ്ചിലും പൊള്ളലേറ്റു. അരയ്ക്ക് കീഴ്പോട്ട് പൊള്ളൽ പറ്റിയിരുന്നില്ല. 80% ത്തോളം പൊള്ളലേറ്റ നിലയിലായിരുന്നു എന്റെ ജീവിതം. സാധാരണ നിലയിൽ 40% 30 % പൊള്ളലേറ്റാൽ തന്നെ ജീവൻ പോയി എന്ന് കരുതാം. എന്റെ ഊഴത്തിന് ആയുള്ള കാത്തിരിപ്പിലാണ് ആശുപത്രിയിൽ കഴിച്ചു കൂട്ടിയത്'..

ഉമ്മിച്ചിയെ പുറത്താക്കും

ഉമ്മിച്ചിയെ പുറത്താക്കും

സാമ്പത്തികം വലിയൊരു ഘടകമായി മാറി. വാപ്പച്ചിക്ക് കട തുറന്നു വയ്ക്കാൻ പറ്റുന്ന സ്ഥിതിയായിരുന്നില്ല. അന്ന് സഹായിച്ചത് ഉമ്മയുടെ സഹോദരനും ബന്ധുക്കളും മാത്രമാണെന്നാണ്.. എറണാകുളം ലിസി ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടി എത്തിയത്. തട്ടുകട തുറക്കാൻ എന്നും വാപ്പച്ചി ആശുപത്രിയിൽ നിന്നും പോകുമായിരുന്നു. വേദന സഹിച്ചു കിടക്കവെ പെള്ളിയ സ്ഥലത്ത് മരുന്ന് പുരട്ടാൻ നഴ്സുമാരും എത്താറുണ്ട്.

9

ഈ സമയത്ത് എന്റെ ഉമ്മയെ അകത്തു നിർത്താറില്ല. പുറത്താക്കും.. വേദന സഹിക്കാൻ കഴിയുന്നതിലും അപ്പുറം... ആരോഗ്യ സ്ഥിതിയിൽ അവിടെ കിടന്നിട്ട് വലിയ മാറ്റമൊന്നും ഉണ്ടായില്ല. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകേണ്ടി വന്നു. നീണ്ട ഒരു വർഷക്കാലം അവിടെ ചികിത്സ തേടി. . പിന്നെ ശസ്ത്രക്രിയകളുടെ കാലം... തുടയിൽ നിന്ന് മാംസം വെട്ടി പലയിടങ്ങളിൽ വച്ചു. ഈ സമയത്തും സഹിക്കാൻ കഴിയാത്ത വേദന തന്നെ..

8

നാലു വയസ്സിൽ നിന്നും പിന്നീട് വളരുന്നതിനനുസരിച്ച് സർജറിക്ക് വിധേയയായിരുന്നു. 15 ലധികം സർജറികൾ മണ്ണെണ്ണ വിളക്കിൽ നിന്നും തീ ആളിപ്പടർന്നതുകൊണ്ട് ചെയ്യേണ്ടി വന്നു. പക്ഷേ, അഞ്ചാം വയസ്സിൽ തന്നെ ഞാൻ സ്കൂളിൽ പോയി തുടങ്ങി. തട്ടു കടക്കാരനായ എന്റെ വാപ്പച്ചിക്കായിരുന്നു ഞാൻ സ്കൂളിൽ പോകണമെന്ന് ഏറ്റവും വലിയ പിടിവാശി...

9

അന്നും ഏറെ ബുദ്ധിമുട്ടുകൾ ഞാൻ അനുഭവിച്ചു. കൂടെയിരിക്കുന്ന കുട്ടികൾ കളിയാക്കി തുടങ്ങി. ശരിക്കും വേദനിച്ചല്ല പൊള്ളിയത്. അവരുടെ കളിയാക്കൽ കൊണ്ടായിരുന്നു. പക്ഷേ, സ്കൂളിൽ എനിക്ക് നല്ല കൂട്ടുകാരും ഉണ്ടായി... സ്കൂളിലെ അധ്യാപകർ എല്ലാം എനിക്ക് പിന്തുണ നൽകി.... പത്താം ക്ലാസിലും ഉയർന്ന മാർക്ക് നേടിയെടുത്തു.

എന്നോട് തീരുമാനിക്കാനാണ് വാപ്പച്ചി പറഞ്ഞത്

എന്നോട് തീരുമാനിക്കാനാണ് വാപ്പച്ചി പറഞ്ഞത്

പ്ലസ്ടുവിന് ശേഷം നല്ല മാർക്ക് നേടി സിവിൽ എഞ്ചിനീയറിങ്ങിന് പഠിക്കാൻ വളരെ താൽപര്യവും ആഗ്രഹവും ഉണ്ടായിരുന്നു എനിക്ക്. ഭിന്നശേഷിക്കാർക്ക് എൻട്രൻസ് എഴുതിയാൽ സംവരണം ഉണ്ടെന്ന് കൂട്ടുകാർ പറഞ്ഞു. നീ ഒന്ന് എഴുതി നോക്കൂ ചിലപ്പോൾ കിട്ടിയാലോ എന്നുള്ള സപ്പോർട്ട് കിട്ടിയപ്പോൾ വെറുതെ എഴുതി നോക്കിയതാണ്. പിന്നീട് ലിസ്റ്റ് പരിശോധിച്ചപ്പോൾ എന്റെ പേരും അതിനൊപ്പം ഉണ്ടായി. സത്യത്തിൽ കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല ... അതുകൊണ്ടു തന്നെ ഡിഗ്രിക്ക് പോയി ചേർന്നു.

11

അങ്ങനെയിരിക്കെയാണ് തിരുവനന്തപുരത്തു നിന്ന് എനിക്ക് വേണ്ടി ഒരു ഫോൺ കോൾ എത്തിയത്. മെഡിസിന് അലോട്ട്മെന്റ് ഉണ്ടെന്നായിരുന്നു ആ വിളി. ഇൻറർവ്യൂവിൽ പങ്കെടുക്കാൻ നിർദ്ദേശവും ഉണ്ടായിരുന്നു. എനിക്ക് വിരലുകൾ ഇല്ല. അതിനാൽ തന്നെ എംബിബിഎസിന് ചേരാനും കഴിയില്ല. സർജറി ചെയ്യണമല്ലോ. ആയുർവേദവും എന്നെ കൊണ്ട് പറ്റുന്നതല്ല കിഴിയും തീരുമലും ഒക്കെ അതിലുമുണ്ട്. പക്ഷേ, ഹോമിയോ ഡോക്ടർ ആകാൻ കഴിയുമെന്ന് പലരും പറഞ്ഞു. എന്നാൽ, ഇവയെക്കുറിച്ചെന്നും എനിക്ക് കൃത്യമായുള്ള ധാരണയില്ല.

12

ഒറ്റ സീറ്റും ഉണ്ട്.. അരമണിക്കൂറിനുള്ളിൽ തീരുമാനവും പറയണം.. നിന്റെ ജീവിതം ആണെന്ന് മാത്രം വാപ്പച്ചി പറഞ്ഞു. നല്ലോണം ചിന്തിച്ച് തീരുമാനമെടുക്കാനും..... പക്ഷേ അന്ന് ദൈവം തോന്നിപ്പിച്ചതാണ് ഇത് തെരഞ്ഞെടുക്കുമെന്ന്. ദൈവത്തിന്റെ വാക്കുകൾ പോലെ ഹോമിയോ ഡോക്ടർ ആയിരിക്കാൻ വിധേയെത്തി.

11

എറണാകുളം പടിയാർ ഹോമിയോ കോളജിൽ സീറ്റ് ഒഴിവ് ഉണ്ട്. ഹോസ്റ്റലിൽ നിന്നും പഠിക്കാൻ മടി ആയതുകൊണ്ട് തന്നെ ഇത് തിരഞ്ഞെടുക്കാം. അതാകുമ്പോൾ വീട്ടിൽ നിന്നും എനിക്ക് പോയി വരാൻ സാധിക്കും. നന്നായി പഠിച്ച് 2015 പുറത്തിറങ്ങി. അന്നും എല്ലാ കൂട്ടുകാരിൽ നിന്നും അധ്യാപകരിൽ നിന്നും എനിക്ക് പിന്തുണ ലഭിച്ചു. സത്യത്തിൽ കൂട്ടുകാരുടെ മാത്രമായിരുന്നില്ല അവരുടെ കുടുംബക്കാരുടെയും പിന്തുണ എനിക്കൊപ്പം ഉണ്ടായിരുന്നു.

13

കോഴ്സ് കഴിഞ്ഞതു കൊണ്ടു തന്നെ പരിശീലനത്തിനു വേണ്ടി കളമശ്ശേരിയിലെ റെൻസ് അബ്രഹാം സാറിന്റെ കൃതിയിലേക്ക് പോയി.. എനിക്ക് നല്ല പേടിയായിരുന്നു കാരണം രോഗികൾ എന്നെ കാണുമ്പോൾ എങ്ങിനെ ഇങ്ങോട്ട് പ്രതികരിക്കുമെന്ന് അറിയില്ല.. എന്നാൽ , അതൊക്കെ എന്റെ വെറും പേടികൾ മാത്രമായി മാറി. എല്ലാവരും സഹകരിച്ചു... എന്റെ കരിയറിനെ വഴി തിരിച്ചുവിട്ടത് ആ ട്രെയിനിങ്ങിൽ ചേർന്നതോടെ.. ചെറിയൊരു ക്ലിനിക്ക് പിന്നീട് തുറന്നു. ജോലി കഴിഞ്ഞു വന്നാൽ വീട്ടിലും രോഗികളെ നോക്കാറുണ്ട്.

1

ഏറെ കഷ്ടതകൾ അനുഭവിച്ച് നന്നായി തന്നെ മുന്നോട്ടു പോയപ്പോൾ മെഡിക്കൽ ഓഫീസർ വിഭാഗത്തിലേക്ക് പിഎസ് സി അപേക്ഷ വിളിച്ചു. ഈ പരീക്ഷയിലും ഞാൻ വിജയം സ്വന്തമാക്കി. 2017 - ലെ ഓർഡർ കിട്ടുന്നത്. കോട്ടയം പാലായ്ക്കടുത്തുള്ള കുടക്കച്ചിറയിലെ ക്ലിനിക്കിലാണ് ഇപ്പോൾ ജോലി.

പൊള്ളിക്കരിഞ്ഞിരിക്കുകയല്ലേ, എന്തിനാ പഠിപ്പിച്ചു പൈസ കളയുന്നത്?

പൊള്ളിക്കരിഞ്ഞിരിക്കുകയല്ലേ, എന്തിനാ പഠിപ്പിച്ചു പൈസ കളയുന്നത്?

എന്റെ രൂപവുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. കുട്ടിക്കാലത്ത് പുറത്തു പോകാൻ പോലും താല്പര്യമില്ല. എന്തു പറ്റിയതാ എന്തു സംഭവിച്ചു എന്നുള്ള ചോദ്യങ്ങൾ. ചിലർക്ക് സഹതാപം. പക്ഷേ, വിഷമം തോന്നിയിരുന്നുവെങ്കിലും പുറത്തു കാണിക്കാതെ ആരോടും ഒന്നും പറയാതെ വീണ്ടും മുന്നോട്ടുപോയി. പൊള്ളിക്കരിഞ്ഞിരിക്കുകയല്ലേ, എന്തിനാ പഠിപ്പിച്ചു പൈസ കളയുന്ന എന്ന് ചോദിച്ച ചില ആളുകളും ഉണ്ടായിരുന്നു.

1

എന്റെ വാപ്പച്ചി പക്ഷേ, അതിൽ ഒന്നും മറുപടി പറഞ്ഞില്ല. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ ഇങ്ങനെ ശിക്ഷിച്ചു വിട്ടതെന്നും ഇന്നെനിക്ക് ചിന്തയില്ല. ഞാൻ വിശ്വസിക്കുന്ന ദൈവങ്ങൾ എനിക്ക് തന്ന സെക്കൻഡ് ചാൻസാണ് . അങ്ങനെ മാത്രമേ ഇതിനെ കാണുന്നുള്ളൂ.....

1

ഉയരെ സിനിമ കണ്ടിട്ട് പല കൂട്ടുകാരും എന്നെ വിളിച്ചു. ‘ഞങ്ങൾക്ക് നിന്നെ ഓർമ വന്നു'. ഞാനും പോയി കണ്ടിരുന്നു. എനിക്കും അങ്ങനെ തോന്നി.. പാർവതി സഹിച്ചതിലും എത്രയോ അധികം ഞാൻ സഹിച്ചു. ഇന്ന് സാധാരണ ജീവിതത്തിലേക്ക്... ഇന്ന് ടൊവിനോയെപ്പോലെ എനിക്ക് നല്ലൊരു കൂട്ടുകാരൻ ഉണ്ട്. എന്റെ കൂടെ ജോലി ചെയ്യുന്ന ബെബറ്റോ സക്കറിയാസ്. ‘ഉയരെ' സിനിമ കണ്ടതിന് ശേഷം, നല്ല ആഗ്രഹം ആയി.. ടൊവിനോയെയും പാർവതിയെയും കാണണം എന്നായിരുന്നു. പിന്നീട്, എന്റെ പിറന്നാളിന് വലിയൊരു സർപ്രൈസ് ഗിഫ്റ്റ് കിട്ടി. എനിക്ക് പിറന്നാളാശംസിച്ച് നടൻ ടൊവിനോയുടെ വീഡിയോ ആയിരുന്നു അത്''.

cmsvideo
  Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala
  English summary
  Dr shahina compare her live with Uyare Movie Parvathy's Character Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X