കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ചരിത്രം... സിയാച്ചിനിലെ ആദ്യ വനിതാ ഓഫീസറായി ശിവ ചൗഹാൻ..

Google Oneindia Malayalam News

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ വിന്യസിക്കപ്പെട്ട ആദ്യ വനിതാ ഓഫീസറായി ക്യാപ്റ്റൻ ശിവ ചൗഹാൻ. ഇന്ത്യൻ സൈന്യം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇവിടെ ശിവ ചൗഹാനെ വിന്യസിക്കുന്നതിന് മുമ്പ്, ഇന്ത്യൻ ആർമിയിലെ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം സിയാച്ചിൻ യുദ്ധ സ്കൂളിൽ ശിവ ചൗഹാന് ഒരു മാസത്തെ കഠിന പരിശീലനം ഉണ്ടായിരുന്നു..

ഈ ചരിത്രപരമായ നേട്ടത്തിലേക്ക് എത്താൻ ശിവ ചൗഹാൻ ചെറിയ ദൂരമല്ല പിന്നിട്ടത്. 11ാം വയസ്സിൽ അച്ഛൻ നഷ്ടമായ ശിവയെ വളർത്തിയതും കൂടെ നിന്നതും അമ്മയായിരുന്നു. ഇന്ത്യൻ ആർമിയിൽ ചേരാവ്‍ ശിവയ്ക്ക് ചെറുപ്പം മുതൽ തന്നെ ആ​ഗ്രഹമുണ്ട്... ഉദയ്പുരില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും എന്‍.ജെ.ആര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സിവില്‍ എഞ്ചിനീയറിങ്ങും പൂര്‍ത്തിയാക്കിയ ശിവ ചൗഹാന്‍ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ പരിശീലനത്തില്‍ മികവും പുലര്‍ത്തിയാണ് 2021 മുതല്‍ എഞ്ചിനീയര്‍ റെജിമെന്റിന്റെ ഭാഗമാവുന്നത്..

1

സിയാച്ചിന്‍ മലനിരകളിലെ കുമാര്‍ പോസ്റ്റ് ഏകദേശം 15,632 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സിയാച്ചിനില്‍ ജോലി ചെയ്യുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യം ആണ്. 1984 മുതല്‍ പലഘട്ടങ്ങളിലും പാകിസ്ഥാനുമായി ഏറ്റമുട്ടലുണ്ടായിട്ടുണ്ട് ഇവിടെ. ഇവിടേക്ക്, മൂന്ന് മാസത്തെ കഠിനപരിശീലനങ്ങള്‍ക്കൊടുവിലാണ് ക്യാപ്റ്റന്‍ ശിവ ചൗഹാന്‍ നിയോഗിക്കപ്പെടുന്നത്. നേരത്തെ, 9,000 അടി ഉയരത്തിലുള്ള ബേസ് ക്യാമ്പുകളിലേക്ക് വനിതാ സൈനിക ഉദ്യോഗസ്ഥരെ നിയമിച്ചിരു. എന്നാൽ ആദ്യമായാണ് ഈ പോസ്റ്റിലേക്ക് ഒരു വനിതയെത്തുന്നത്. സിയാച്ചിനിലെ ഫയര്‍ ആന്‍ഡ് ഫ്യൂറി കോറിലെ ഉദ്യോഗസ്ഥയാണ് ശിവ ചൗഹാന്‍.

2

സഹനശക്തി വര്‍ധിപ്പിക്കാനുള്ള പരിശീലനങ്ങള്‍, കുത്തനെയുള്ള മഞ്ഞുപാളികള്‍ കയയാൻ ഉള്ള ഐസ് വാള്‍ ക്ലൈംബിങ്, ഹിമപാതത്തിലും ഹിമപരപ്പിലും അതിജീവിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളും നടത്താനുള്ളതടക്കമുള്ള പരിശീലനങ്ങള്‍ ഇത്തരത്തില്‍ നിയോഗിക്കപ്പെടുന്നവര്‍ക്ക് നല്‍കും.

3

വിവിധ സൈനിക എഞ്ചിനീയറിങ് ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്നതായിരിക്കും സിയാച്ചിനില്‍ ശിവ ചൗഹാന്റെ ചുമതല. 2022 കാര്‍ഗില്‍ വിജയ് ദിവസത്തില്‍ സിയാച്ചിനിലെ യുദ്ധസ്മാരകത്തില്‍ നിന്ന് കാര്‍ഗില്‍ യുദ്ധസ്മാരകത്തിലേക്ക് സുരാ സോയ് സൈക്കിള്‍ പര്യടനത്തെ നയിച്ചിരുന്നു, ശിവ ചൗഹാന്‍. ഇതിന് ശേഷമാണ് എഞ്ചിനീയര്‍ റെജിമെന്റിന്റെ നേതൃത്വത്തിലേക്ക് ശിവ ചൗഹാന്‍ എത്തുന്നത്. ഈ ചുമതലയിലെ പ്രകടനത്തിന്റെ മികവിലാണ് സിയാച്ചിനിലേക്ക് നിയോഗിക്കപ്പെടുന്നത്.

4

ബ്രേക്കിങ് ദി ഗ്ലാസ് സീലിങ് എന്ന അടിക്കുറിപ്പോടെ കരസേന തന്നെയാണു ക്യാപ്റ്റന്‍ ശിവ ചൗഹാന്റെ നേട്ടം ട്വീറ്റ് ചെയ്തത്. മറ്റുള്ളവര്‍ക്ക് പ്രോത്സഹാനം നല്‍കുന്നതാണ് ക്യാപ്റ്റന്‍ ശിവയുടെ നേട്ടമെന്നായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. കൂടുതല്‍ വനിതകള്‍ കരസേനയില്‍ ചേരുന്നതും പ്രതിബന്ധങ്ങള്‍ മറികടക്കുന്നതില്‍ എല്ലാ വെല്ലുവിളികളെ നേരിടുന്നതിലും ഞാന്‍ വളരേയധികം സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Captain Siva Chauhan has been appointed as the first woman officer at world's highest battlefield, Siachen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X