കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിയം കമ്പനിയിൽ ഡ്രൈവർ..ദുബായിൽ ഹൈവി ലൈസൻസ്..താരമാണ് നിഷ ബർക്കത്ത്

Google Oneindia Malayalam News

എല്ലാ മേഖലകളിലും സ്ത്രീകൾ തങ്ങളുടെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ജീവിതത്തിലും കരിയറിലും മുന്നേറിയ വനിതകളുടെ ഒരുപാട് വാർത്തകൾ നമ്മൾ വായിച്ചുകാണും.

ആർമിയിലും, വിമാനത്തിലും, വ്യോമസേനയിലുമൊക്കെ വിജയക്കൊടി പാറിച്ച വനിതകളുടെ വാർത്തകൾ നമ്മൾ വായിച്ചുകാണും. ഇനി പറയാൻ പോകുന്നത് ​ഗൾഫിലെത്തി ഹെവി ലൈസൻസ് സ്വന്തമാക്കിയ ഒരു യുവതിയെക്കുറിച്ചാണ്. നിഷ ബർക്കത്ത് എന്ന യുവതിയാണ് ഒരു ആശങ്കയുമില്ലാതെ ഹെവി വെഹിക്കിളിന്റെ വളയം പിടിക്കുന്നത്.

nish

'നീയിത് പറയുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല..'; നിമിഷ പറഞ്ഞതുകേട്ട് ഞെട്ടി ജാസ്മിന്‍'നീയിത് പറയുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല..'; നിമിഷ പറഞ്ഞതുകേട്ട് ഞെട്ടി ജാസ്മിന്‍

ഇരുചക്രവാഹനം മുതൽ ടാങ്കറിന്റെയും ടോറസ്സും ഹസാർഡ്‌സ് വാഹനങ്ങളും എല്ലാം ഈ കൈകളിൽ സുരക്ഷിതമാണ്.. നിഷ ബർക്കത്തിന്റെ കയ്യിൽ നിന്നും ഈ വളയങ്ങൾ വഴുതില്ല, നിമിഷയിപ്പോൾ ഗൾഫിലെത്തിയിരിക്കുകയാണ്. അവിടെ ഹെവി വെഹിക്കിൾ ലൈസൻസും സ്വന്തമാക്കി.

9ബിഗ്‌ബോസ് 5ലേക്ക് പോകുമ്പോള്‍ കയ്യില്‍ ഈ സാധനം എന്തായാലും കരുതണമെന്ന് ശാലിനി...9ബിഗ്‌ബോസ് 5ലേക്ക് പോകുമ്പോള്‍ കയ്യില്‍ ഈ സാധനം എന്തായാലും കരുതണമെന്ന് ശാലിനി...

നാഗലശ്ശേരിയിലെ കിളിവാലൻകുന്ന് വളപ്പിൽ പരേതനായ അബ്ദുൾഹമീദിന്റെയും ഹഫ്‌സത്തിന്റെയും നാല് മക്കളിൽ മൂന്നാമത്തെ ആളാണ് നിഷ ബർക്കത്ത്. 14ാം വയസ്സിൽ സഹോദരന്റെ മോട്ടോർ സൈക്കിളോടിച്ചാണ് വാഹനപ്രേമം തുടങ്ങുന്നത്. പിന്നീട് ആ പ്രണയം ജീവിതത്തിന്റെ ഭാ​ഗമായി.

18 വയസ്സു കഴിഞ്ഞപ്പോൾ ബൈക്കും കാറും ഓട്ടോയുമെല്ലാം നിഷയുടെ വരുതിയിലാക്കി. പിന്നീട് വലിയ വണ്ടികൾ ഓടിക്കാനുള്ള ആ​ഗ്രഹമായി..അതിനു വേണ്ടിയുള്ള ശ്രമം ആയി..25ാം വയസ്സിൽ ഹസാർഡ്‌സ് വാഹനങ്ങളോടിക്കാനുള്ള ലൈസൻസ് കിട്ടി. പുതിയ തുടക്കമായിരുന്നു. ടാങ്കർ ലോറി, പെട്രോളിയം ചരക്കുവാഹനങ്ങൾ എന്നിവയെല്ലാമായി പോയ നിഷയെ ആളുകൾ അത്ഭുത്തോടെയാണ് നോക്കിയത്. എതിർപ്പുകളുണ്ടായിരുന്നു. പക്ഷേ നിഷയുടെ കയ്യിൽ വളയം സുരക്ഷിതമാണെന്ന് ഉറപ്പായതോടെ അത് ഇല്ലാതായി.

മണ്ണാർക്കാടുള്ള മൈന കൺസ്ട്രക്ഷൻസ് ഉടമ അഷ്‌റഫും ഡ്രൈവർ രതീപും ടോറസിന്റെ താക്കോൽ നിമിഷയ്ക്ക് നൽകിയത് ഒരു ആശങ്കയുമില്ലാതെയാണ്. ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ഡ്രൈവറായിരിക്കുമ്പോഴാണ് വിദേശ കമ്പനികളിൽനിന്ന് അവസരം ലഭിച്ചത്. ദുബായിലെത്തി യു.എ.ഇ. ഹെവി വെഹിക്കിൾ ലൈസൻസ് നേടാൻ കൂടുതൽ പണിപ്പെടേണ്ടി വന്നില്ല. ഇപ്പോൾ മിഡ് ഏഷ്യ ബൾക്ക് പെട്രോളിയം കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവതി. കമ്പനിയിൽ മറ്റൊരു വനിതാ ഹെവിഡ്രൈവർ കൂടിയുള്ളതും ഏറെ ആശ്വാസമാണ്.. കേരളത്തിൽ ആദ്യമായി ഹസാർഡ്‌സ് ലൈസൻസ് നേടിയ വനിതയായ ഡെലിഷ ഡേവിസിനുശേഷം ഈ നേട്ടത്തിന് അർഹയായത് നിഷയാണ്

English summary
Here is an interesting story of nisha barkat who got Heavy License in Dubai, goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X