കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേക്ക് നിര്‍മ്മിച്ച് പഠനച്ചെലവ് കണ്ടെത്തുന്ന എംബിബിഎസ് വിദ്യാര്‍ത്ഥിനി...ഒരു കൊല്ലം കഴിഞ്ഞാൽ ഡോക്ടർ

ചൈനയിൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ ഹൗസ് സർജൻസി വിദ്യാർഥിയായ ആതിര കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്

Google Oneindia Malayalam News
Doctor

പാലോട്: വിജയത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ല അധ്വാനിക്കാനുള്ള ഒരു മനസ്സ് വേണം. ആ മനസ്സ് നമുക്ക് ഉണ്ടെങ്കിൽ തന്നെ വിജയത്തിലേക്ക് നമുക്ക് ചെന്നെത്താൻ സാധിക്കും.

ഇനി പറയാൻ പോകുന്നത് ഒരു പെൺകുട്ടിയെക്കുറിച്ചാണ്. തന്റെ പഠന ചെലവിന് കേക്ക് നിർമാണത്തിലൂടെ വരുമാനം കണ്ടെത്തുന്ന എംബിബിഎസ് വിദ്യാർഥി മടത്തറ കലയപുരം ആതിര ഭവനിൽ ആതിര.

Doctor3

രക്ഷിതാക്കൾക്ക് കൈത്താങ്ങും മറ്റുള്ളവർക്ക് മാതൃകയും ആവുകയാണ് ഈ മിടുക്കി. ചൈനയിൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ ഹൗസ് സർജൻസി വിദ്യാർഥിയായ ആതിര കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്.കേക്ക് നിർമ്മാണത്തിൽ മാത്രമല്ല, നല്ലൊരു ചിത്രകാരികൂടിയാണ് ആതിര.

ബാത്ത്റൂമിൽ പോകുന്നതും കുളിക്കുന്നതും വരെ ഒരുമിച്ച്, ഒരുമിച്ച് ​ഗർഭിണി ആവണം; ഇരട്ടകളുടെ ആ​ഗ്രഹംബാത്ത്റൂമിൽ പോകുന്നതും കുളിക്കുന്നതും വരെ ഒരുമിച്ച്, ഒരുമിച്ച് ​ഗർഭിണി ആവണം; ഇരട്ടകളുടെ ആ​ഗ്രഹം

ചിത്രങ്ങൾ വരച്ചു വിൽപന നടത്തിയെങ്കിലും അത് അത്ര വിജയമായില്ല. പക്ഷേ വിട്ടുകൊടുത്തില്ല. കുറച്ച് കാത്തുനിന്നു. ഒൻപതു മാസങ്ങൾക്ക് മുൻപ് കേക്ക് നിർമാണം ആരംഭിച്ചു. ആദ്യം പ്രാദേശികമായും ബന്ധുക്കൾക്കും സുഹൃത്തുകൾക്കും നൽകി. പിന്നാലെ ഇൻസ്റ്റഗ്രാമിൽ cake 0' clock എന്ന പേരിൽ അക്കൗണ്ട് തുടങ്ങി അതിൽ കേക്കിന്റെ പടവും വിവരങ്ങളും പോസ്റ്റ്‌ ചെയ്യാൻ തുടങ്ങി.

കെഎസ്ആർടിസി ബസ് അമിത വേ​ഗത്തിൽ പോകുന്നത് കണ്ടാൽ, വീഡിയോ എടുക്കാം, വാട്സാപ്പ് ചെയ്യാംകെഎസ്ആർടിസി ബസ് അമിത വേ​ഗത്തിൽ പോകുന്നത് കണ്ടാൽ, വീഡിയോ എടുക്കാം, വാട്സാപ്പ് ചെയ്യാം

ഇത് ക്ലിക്ക് ആയി. കേക്ക് അന്വേഷിച്ച് ആളുകൾ വന്നു, രുചിച്ചവരൊക്കെ വീണ്ടും വാങ്ങി... സീരിയൽ -സിനിമ മേഖലകളിൽ നിന്നുവരെ ഓർഡറുകൾ ലഭിച്ചു. അതിൽ നിന്നും ഏകദേശം രണ്ട് ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചു. എന്നാൽ ഈ കേക്ക് നിർമിക്കുന്നത് എംബിബിഎസ് വിദ്യാർഥി ആണെന്ന് ആർക്കും അറിയില്ല. ഓർഡർ കൃത്യസമയത്ത് എത്തിക്കും. സാധാരണക്കാരായ നിരവധി പേരെ സഹായിക്കുന്നും ഉണ്ട്. അടുത്ത മാസം പഠനത്തിനായി ചൈനയിലേക്ക് പോകും.

എന്നാൽ കേക്ക് ബിസിനസ് നിർത്തില്ല. കേക്ക് വിതരണം മുടങ്ങാതിരിക്കാൻ അമ്മ അടക്കമുള്ളവരെ കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ചു വിതരണത്തിന് സംവിധാനമൊരുക്കിയിട്ടുണ്ട്. പഠന രം​ഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ച ആതിരയ്ക്ക് മെഡിക്കൽ പഠനത്തിന് സ്കോളർഷിപ്പും ലഭിച്ചു. ഇനി ഒരുവർഷത്തെ ഹൗസ് സർജൻസി പൂർത്തിയാക്കി ഡോക്ടറായി മടങ്ങാം. മെഡിക്കൽ പഠനത്തിന് സ്കോളർഷിപ്പും ഈ മിടുക്കിക്ക് ലഭിച്ചിട്ടുണ്ട്.അജയകുമാർ- അനില ദമ്പതികളുടെ മകളാണ്. സഹോദരി ആരതി ബിഫാമിന് പഠിക്കുന്നു.

English summary
Here is the life story of MBBS student Athira who bakes cakes to earn money for her studies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X