ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇറ്റലി, സ്‌പെയിന്‍, ഐസ് ലാന്‍ഡ് ജയിച്ചു, ക്രൊയേഷ്യക്ക് തോല്‍വി

  • By: കാശ്വിൻ
Subscribe to Oneindia Malayalam

മിലാന്‍: ഫിഫ ലോകകപ്പ് യോഗ്യതാ യൂറോപ്യന്‍ മേഖലാ മത്സരങ്ങളില്‍ ഗ്രൂപ്പ് ജിയില്‍ ഇറ്റലി, സ്‌പെയിന്‍, അല്‍ബാനിയ ടീമുകള്‍ക്ക് ജയം. ഗ്രൂപ്പ് ഐയില്‍ തുര്‍ക്കി, ഐസ് ലാന്‍ഡ്, ഉക്രൈന്‍ ടീമുകളും ജയിച്ചു.

ഇറ്റലി എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ലിചെന്‍സ്റ്റനെ തകര്‍ത്തപ്പോള്‍ സ്‌പെയിന്‍ 2-1ന് മാസിഡോണിയെയും തുര്‍ക്കി 4-1ന് കൊസോവയെയും പരാജയപ്പെടുത്തി.

ഐസ് ലാന്‍ഡ് ഏകപക്ഷീയമായ ഒരു ഗോളിന് ക്രൊയേഷ്യയെ അട്ടിമറിച്ചത് ശ്രദ്ധേയമായി. ഉക്രൈന്‍ 2-1ന് ഫിന്‍ലാന്‍ഡിനെയും അല്‍ബാനിയ 3-0ന ്ഇസ്രാഈലിനെയും കീഴടക്കി.

ഗ്രൂപ്പ് ഐയില്‍ പതിമൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ക്രൊയേഷ്യയെ വീഴ്ത്തി ഐസ്ലാന്‍ഡ് പോയിന്റ് നിലയില്‍ ഒപ്പമെത്തി. പതിനൊന്ന് പോയിന്റുള്ള തുര്‍ക്കിയും ഉക്രൈനും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഗ്രൂപ്പില്‍ ആവേശം വിതറുന്നു. ഒരു പോയിന്റ് വീതമുള്ള ഫിന്‍ലന്‍ഡും കൊസോവയും ഇതിനകം അപ്രകസ്തരായിക്കഴിഞ്ഞു.

 photosfootball

ഗ്രൂപ്പ് ജിയില്‍ പതിനാറ് പോയിന്റോടെ സ്‌പെയിനും ഇറ്റലിയും ഒപ്പത്തിനൊപ്പം. അല്‍ബാനിയക്കും ഇസ്രാഈലിനും ഒമ്പത് പോയിന്റ് വീതം. മാസിഡോണിയ മൂന്ന് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ലിചെന്‍സ്റ്റന്‍ ഇനിയും എക്കൗണ്ട് തുറന്നിട്ടില്ല.

ഗ്രൂപ്പ് ചാമ്പ്യന്‍മാരാണ് അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. രണ്ടാം ടീം പ്ലേ ഓഫ് കളിക്കണം.

ഇറ്റലിക്ക് മികച്ച മാര്‍ജിന്‍ ജയമൊരുക്കിയത് ഇന്‍സൈന്‍ (35), ബെലോറ്റി (52), എദെര്‍ (74), ബെര്‍നാര്‍ഡെചി (82), ഗാബിയാഡിനി (90+1) എന്നിവരുടെ സ്‌കോറിംഗാണ്.

മാസിഡോണിയക്കെതിരെ സ്‌പെയ്‌നിനായി സ്‌കോര്‍ ചെയ്തത് പതിനഞ്ചാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍സിറ്റി താരം ഡേവിഡ് സില്‍വയും ഇരുപത്തേഴാം മിനുട്ടില്‍ ചെല്‍സി സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റയും സ്‌കോര്‍ ചെയ്തു.

ഗോള്‍ നില..

മൊള്‍ഡോവ 2-2 ജോര്‍ജിയ

റി. അയര്‍ലന്‍ഡ് 1-1 ആസ്ത്രിയ

ഫിന്‍ലന്‍ഡ് 1-2 ഉക്രൈന്‍

സെര്‍ബിയ 1-1 വെയില്‍സ്

ഇസ്രാഈല്‍ 0-3 അല്‍ബാനിയ

ഇറ്റലി 5-0 ലിചെന്‍സ്റ്റന്‍

മാസിഡോണിയ 1-2 സ്‌പെയിന്‍

ഐസ് ലാന്‍ഡ് 1-0 ക്രൊയേഷ്യ

കൊസോവൊ 1-4 തുര്‍ക്കി

English summary
iceland stunning croatia in world cup qualifying
Please Wait while comments are loading...