Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

എന്തുകൊണ്ട് താക്കറെ സുഷമയെ പിന്തുണയ്ക്കുന്നു?

Posted by:
Updated: Tuesday, September 11, 2012, 9:19 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബിഹാറിലെ മാന്ത്രികന്‍ നിതിഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാട്ടി എന്‍ഡിഎ പൊതുതിരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ഭൂരിഭാഗം പേരും പ്രതീക്ഷിക്കുന്നത്. ബിജെപിയില്‍ നരേന്ദ്ര മോഡിയാണ് കൂടുതല്‍ സ്വീകാര്യമായ പേരെങ്കിലും ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ എതിര്‍ ചേരിയിലാകാതിരിക്കാന്‍ പാര്‍ട്ടി കുറെ കാലമായി ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. ഇതിനിടയിലാണ് സുഷമാ സ്വരാജാണ് പ്രധാനമന്ത്രിയായി ഉയര്‍ത്തികാട്ടാവുന്ന ഒരേ ഒരു പേരെന്ന് ശിവസേന നേതാവ് ബാല്‍താക്കറെ വെടിപൊട്ടിച്ചിരിക്കുന്നത്. എന്തായിരിക്കും ഈ ഒരു പ്രസ്താവനയ്ക്കു കാരണം?

എന്തുകൊണ്ട് താക്കറെ സുഷമയെ പിന്തുണയ്ക്കുന്നു?

ബിജെപിയുടെയും എന്‍ഡിഎ മുന്നണിയുടെയും പ്രവര്‍ത്തനങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഇതിനുള്ള ഉത്തരം ലഭിക്കും. പാര്‍ട്ടിയിലും മുന്നണിയിലും ഓരോ അധികാരകേന്ദ്രങ്ങള്‍ രൂപപെട്ടിരിക്കുകയാണ്. ഒരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തികാട്ടിയാല്‍ മറ്റൊരാള്‍ അല്ലെങ്കില്‍ മറ്റൊരു കൂട്ടം അതിനെതിരേ ശക്തമായി രംഗത്തെത്തും.

സുഷമസ്വരാജിനോടുള്ള സ്‌നേഹത്തേക്കാള്‍ നിതിഷ് കുമാറിനെതിരേയുള്ള ശിവസേനയുടെ നീക്കമായി വേണം ഇതിനെ കാണാന്‍. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ സഖ്യകക്ഷികള്‍ക്കു മുകളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ ബിജെപിക്ക് സാധിക്കില്ലെന്നതും അനുകൂല സാഹചര്യമാണ്.

തിരഞ്ഞെടുപ്പിന് മുമ്പ് നേതാവിനെ തീരുമാനിക്കേണ്ടെന്ന നിലപാടാണ് എന്‍ഡിഎ കണ്‍വീനര്‍ ശരദ് യാദവിനുള്ളത്. എന്നാല്‍ ബിജെപിയില്‍ തന്നെ പലരും പ്രധാനമന്ത്രി പദം സ്വപ്‌നംകാണുന്നതിനാല്‍ തിരഞ്ഞെടുപ്പിനു മുമ്പ്തന്നെ ഇക്കാര്യത്തില്‍ ഒരു വ്യവസ്ഥ വേണമെന്ന ആവശ്യക്കാരും സജീവമാണ്.

മോഡിക്കൊപ്പം പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്ന അരുണ്‍ ജെയ്റ്റ്‌ലിക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയുമായുള്ള അഭിപ്രായവ്യത്യാസവും പ്രസ്താവനയ്ക്ക് കാരണമായി എന്നുവേണം കരുതാന്‍. രാജ് താക്കറെയും മോഡിയും തമ്മിലുള്ള ബന്ധം ശക്തമായതാണ് ഒരു കാലത്ത് താക്കറെയും ഉദ്ധവ് താക്കറെയും ഏറെ പ്രിയപ്പെട്ട മോഡിയെ തള്ളിപ്പറയാന്‍ പ്രേരിപ്പിച്ചതെന്നുവേണം കരുതാന്‍.

പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുമായും നരേന്ദ്രമോഡിയുമായും സുഷമയ്ക്ക് അത്ര നല്ല ബന്ധമൊന്നുമല്ല ഉള്ളത്. അരുണ്‍ ജെയ്റ്റിലിയാകട്ടെ താക്കറെയേക്കാള്‍ നിതിഷ് കുമാറിനോടും അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലിനോടുമാണ് അടുപ്പം കാണിക്കുന്നത്.

തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കണമെന്ന നിലപാടാണ് നിതിഷ് കുമാറിനുള്ളത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിക്കെതിരേ നിതിഷ്‌കുമാര്‍ പ്രചാരണത്തിനെത്താനുള്ള സാധ്യത തള്ളികളയാനാവില്ല.

സംസ്ഥാനത്ത് മുന്നണി പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ഇതില്‍ തെറ്റില്ലെന്ന നിലപാടാണ് ജനതാദള്‍ യുനൈറ്റഡിനുള്ളത്. ഇത്തരമൊരു സാഹചര്യം വന്നാല്‍ നിതിഷ് കുമാറും മോഡിയും പരസ്പരം നിര്‍വീര്യമാക്കപ്പെടും. ബിജെപിയില്‍ നിന്ന് മറ്റൊരാളെ പരിഗണിക്കുമ്പോള്‍ സ്വാഭാവികമായും പ്രതിപക്ഷ നേതാവായ സുഷമ സ്വരാജിന് മുന്‍തൂക്കം നല്‍കണമെന്ന വാദം പ്രസക്തമാകും.

കൂടാതെ മഹാരാഷ്ട്രയില്‍ കുടിയേറ്റക്കാര്‍ക്കെതിരേ വ്യാപകമായ ആക്രമണം നടക്കുന്നതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച നിതിഷ് കുമാറിന് ചുട്ടമറുപടി നല്‍കാനും അതുമായി ബന്ധപ്പെട്ട വോട്ടുബാങ്കുകളെ ഏകീകരിക്കാനും സാധിക്കും.

Story first published:  Monday, September 10, 2012, 16:19 [IST]
English summary
Nitish Kumar wants a say in who will lead the BJP, and therefore, the NDA in the next elections. Balasaheb Thackeray of the Shiv Sena has thrown his two bits in and now endorsed Sushma Swaraj for the role,

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like