ഈസ്ട്രജന് വര്‍ധിച്ച് പുരുഷന് സ്ത്രീയാകുന്നു
ലണ്ടന്‍: പുരുഷനായി ജനിയ്ക്കുകയും ഭര്‍ത്താവും അച്ഛനുമാവുകയും ചെയ്ത ഒരാള്‍ ക്രമേണ സ്ത്രീയായി മാറുന്നതിനെക്കുറിച്ചൊന്ന് ചിന്തിച്ചൂനോക്കൂ. വെറുതെ ചിന്തിക്കുമ്പോള്‍ ഒരു പക്ഷേ തമാശ തോന്നിയേയ്ക്കും. എന്നാല്‍ അറുപതുകാരനും ബാര്‍ ഗായകനുമായ ടെറി റൈറ്റ് ഇത്തരമൊരു മാറ്റം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
'എനിക്ക് പെണ്ണാകേണ്ട എന്റെ പഴയ ജീവിതം തിരിച്ചുതരൂ....' എന്ന് ഡോക്ടര്‍മാരോട് യാചിക്കുകയാണ് ഈ മനുഷ്യന്. അഞ്ചുമക്കളുടെ പിതാവായി ടെറിയുടെ ശരീരത്തില്‍ പത്തുവര്‍ഷം മുമ്പാണ് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. ആദ്യം തലമുടിയും മീശയും കൊഴിഞ്ഞുപോയി. തുടര്‍ന്ന് ത്വക് സ്ത്രീകളുടേതുപോലെ മാര്ദ്ദവമേറിയതായിമാറാന് തുടങ്ങി. ഒപ്പം മാറിടം വളരാനും തുടങ്ങി.
ടെറിയിലെ മാറ്റം കണ്ട് വീടിനടുത്തുള്ള കുട്ടികള്‍ ഇദ്ദേഹത്തെ 'ഷി-മാന്‍' എന്ന് കളിയാക്കി വിളിക്കാന്‍ പോലും തുടങ്ങി. ശരീരത്തിലെ വ്യതിയാനത്തെത്തുടര്‍ന്ന് ടെറി പരിഹാരം തേടി ഡോക്ടറെ സമീപിച്ചു. രക്തപരിശോധനയില്‍ ടെറിയുടെ ശരീരത്തില്‍ സ്ത്രീഹോര്‍മോണായ ഈസ്ട്രജന്റെ അളവ് കൂടുതലാണെന്നാണ് കണ്ടെത്തിയത്.
ഒരു പുരുഷ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് ഇത്ര കൂടുതല്‍ കാണുന്നത് ഇതാദ്യമാണെന്നും ഇതിനെതിരെ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
'ഡോക്ടര്‍മാര്‍ എന്റെ പ്രശ്നത്തെ താല്പര്യമുള്ള ഒരു കേസായാണ് കാണുന്നത്. ഇത് മറ്റാരിലും ഇതേവരെ കണ്ടിട്ടില്ലെന്നും അവര്‍ പറയുന്നു. പക്ഷേ എനിക്ക് പഴയ ഞാനായാല്‍ മതി. ഇപ്പോള്‍ എല്ലാവരും എന്നെ സ്ത്രീയായാണ് പരിഗണിക്കുന്നത് അതെനിക്ക് സഹിക്കാന്‍ വയ്യ'- ടെറി പറയുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications