നടന്‍ സുബൈര്‍ അന്തരിച്ചു

  • Published:

Subair
കൊച്ചി: വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ സുബൈര്‍ (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി 8.50ഓടെയായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോള്‍ വഴിയ്ക്കുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സ്വയം ഡ്രൈവ് ചെയ്ത സിറ്റി ഹോസ്പിറ്റലിലെത്തിയ സുബൈറിന് അവിടെ പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

സിബി മലയില്‍ സംവിധാനം ചെയ്ത ഭരതത്തിലൂടെയാണ് സുബൈര്‍ സിനിമയിലെത്തിയത്. തുടര്‍ന്ന് ഒട്ടേറെ ശ്രദ്ധേയമായ വില്ലന്‍ വേഷങ്ങള്‍ നടന് ലഭിച്ചു. നാദിയ കൊല്ലപ്പെട്ട രാത്രിയില്‍, ടൈഗര്‍, ഗാന്ധര്‍വം, അരയന്നങ്ങളുടെ വീട് ഐജി, പളുങ്ക്, തുടങ്ങിയ സിനിമകളില്‍ സുബൈര്‍ അവതരിപ്പിച്ച പൊലീസ് വേഷങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. ഇതില്‍ തന്നെ പലതും വില്ലന്‍ സ്വഭാവമുള്ള കഥാപാത്രങ്ങളായിരുന്നു.

ആകാശദൂത്, ലേലം, െ്രെകം ഫയല്‍, ഫസ്റ്റ്‌ബെല്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഭരത്ചന്ദ്രന്‍ ഐപിഎസ്, ബല്‍റാം v/s താരാദാസ്, തിരക്കഥ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. പഴശ്ശിരാജയാണ് ഒടുവിലഭിനയിച്ച ചിത്രം.

സിനിമയില്‍ തിരക്കേറിയതിനുശേഷം കൊച്ചിയില്‍ സ്ഥിര താമസമാക്കിയിരിക്കുകയായിരുന്നു സുബൈര്‍.
കണ്ണൂര്‍ ചൊക്ലി കൊസാലന്റവിട പരേതനായ സുലൈമാന്‍േറയും അയിഷയുടേയും മകനാണ് സുബൈര്‍. ഭാര്യ: ദില്‍ഷാദ്. മകന്‍ അമനെ കൂടാതെ മൂന്നാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞുമുണ്ട്.

Please Wait while comments are loading...