കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്ഷിയുടെ ട്വീറ്റ് ഏറ്റു;ഏജന്‍സി യുഐഡിഎഐയുടെ കരിമ്പട്ടികയില്‍,ആധാര്‍ വീണ്ടും കുരുക്കില്‍!

Google Oneindia Malayalam News

ദില്ലി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഏജന്‍സി യുഐഡിഐയുടെ കരിമ്പട്ടികയില്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തിയ സംഭവത്തിലാണ് യുണീഫ് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി സര്‍ക്കാര്‍ ഏജന്‍സിയെ
10 വര്‍ഷത്തേയ്ക്ക് കരിമ്പട്ടികയില്‍പ്പെടുത്തിയത്. ധോനിയുടെ വ്യക്തിഗത വിവരങ്ങള്‍ പരസ്യപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

aadhar-bill

ധോണിയുടെ ഭാര്യ സാക്ഷി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സാക്ഷിയുടെ ട്വീറ്റാണ് നിര്‍ണായകമായത്. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ സുരക്ഷിതമല്ലെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ സംഭവം ജനശ്രദ്ധയാകര്‍ഷിക്കുന്നത്.

ധോണി ആധാര്‍ കാര്‍ഡ് എടിക്കുന്നതിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത സര്‍ക്കാര്‍ ഏജന്‍സി താരത്തിന്റെ വ്യക്തിഗതവിവരങ്ങളും ട്വീറ്റ് ചെയ്യുകയായിരുന്നു. ഏജന്‍സിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത രവിശങ്കര്‍ പ്രസാദ് ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു പിന്നീട് ധോണിയുടെ ഭാര്യ സാക്ഷി റീ ട്വീറ്റ് ചെയ്തതോടെയാണ് ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ വിവരങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്നാണ് മന്ത്രിയുടെ റീ ട്വീറ്റ്. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

English summary
An Aadhaar volunteer's "fan moment" after he prepared MS Dhoni's card has become awkward for the government at a time it is confronting many questions about the biometric identification system. The agency for which the volunteer works has been blacklisted for 10 years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X