കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡില്‍ മികച്ച പോളിങ്, 68 ശതമാനം; പ്രതീക്ഷയോടെ ബിജെപി, യുപിയില്‍ 65

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് 45 സീറ്റുകള്‍ നേടുമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. വോട്ടെടുപ്പില്‍ കനത്ത പോളിങ് നേടിയെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നയുടനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് 45 സീറ്റുകള്‍ നേടുമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. വോട്ടെടുപ്പില്‍ കനത്ത പോളിങ് നേടിയെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നയുടനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഉയര്‍ന്ന പോളിങ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് ബിജെപിയുടെ വാദം.

68 ശതമാനമാണ് ഉത്തരാഖണ്ഡിലെ പോളിങ്. മലയോര മേഖലയില്‍ പോളിങ് കനത്തത് തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് ബിജെപി പറയുന്നത്. 13 ജില്ലകളില്‍ 70 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 69 മണ്ഡലങ്ങളിലേക്കാണ് ബുധനാഴ്ച വിധിയെഴുത്ത് നടന്നത്. ബിഎസ്പി സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് കര്‍ണപ്രയാഗ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

Xpunjab

മൊത്തം 628 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് മല്‍സരിച്ചത്. അധികാരം പിടിക്കാനുള്ള എല്ലാ നീക്കങ്ങളും ബിജെപി നടത്തിയിട്ടുണ്ടെന്നും ജനം ഭരണം തങ്ങളെ ഏല്‍പ്പിക്കുമെന്നുമാണ് ബിജെപിയുടെ വിശ്വാസം. എന്നാല്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ വ്യക്തിപ്രഭാവമാണ് കോണ്‍ഗ്രസിന്റെ തുറുപ്പ്ചീട്ട്.

അതേസമയം, ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് 15 ജില്ലകളിലാണ് നടന്നത്. 67 മണ്ഡലങ്ങളില്‍ 65 ശതമാനം പോളിങ് രേഖപ്പെടുത്തി. എന്നാല്‍ ചിലയിടങ്ങളില്‍ വോട്ടിങ് നടക്കുന്നതിനാല്‍ പോളിങ് ശതമാനത്തില്‍ നേരിയ മാറ്റം വന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിഎസ്പി അധ്യക്ഷ മായാവതിയുമെല്ലാം പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച മണ്ഡലങ്ങളാണിത്. ചില ബൂത്തുകളില്‍ വോട്ടിങ് മെഷീന്‍ പ്രവര്‍ത്തിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട വോട്ടെടുപ്പില്‍ 64.22 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍.

English summary
The high-decibel campaign for 67 seats in Uttar Pradesh witnessed Prime Minister Narendra Modi, Congress vice president Rahul Gandhi and Samajwadi Party chief Akhilesh Yadav touring extensively for the second phase of polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X