കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി ഉമ്മാക്കി കാണിച്ചാല്‍ മോദി ഭയക്കില്ല...!!! കന്നുകാലി കശാപ്പ് നിയമത്തില്‍ മാറ്റമില്ല...!!

  • By Anamika
Google Oneindia Malayalam News

ദില്ലി: ബിജെപി സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവ് രാജ്യമൊട്ടാകെ വിവാദം ക്ഷണിച്ച് വരുത്തിയതാണ്. കേരളം അടക്കമുള്ള അപൂര്‍വ്വം ചില സംസ്ഥാനങ്ങള്‍ മാത്രമാണ് കേന്ദ്രത്തെ എതിര്‍ത്ത് നില്‍ക്കുന്നത്. എന്നാല്‍ ഈ എതിര്‍പ്പുകളെ ഒന്നും വകവെയ്ക്കാതെ മുന്നോട്ട് പോകാന്‍ തന്നെയാണ് മോദി സര്‍ക്കാരിന്റെ തീരുമാനം.

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് സിപിഎം നേതാവ് ക്ഷണിച്ചിട്ട്...!!! എംഎൽഎയുടെ വെളിപ്പെടുത്തൽ..!!!ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് സിപിഎം നേതാവ് ക്ഷണിച്ചിട്ട്...!!! എംഎൽഎയുടെ വെളിപ്പെടുത്തൽ..!!!

മോദിക്ക് മുന്നില്‍ നഗ്നമായ കാല് കാട്ടി പ്രിയങ്ക...സങ്കികള്‍ക്ക് പിടിച്ചില്ല..വായടപ്പിച്ച് മറുപടി...!മോദിക്ക് മുന്നില്‍ നഗ്നമായ കാല് കാട്ടി പ്രിയങ്ക...സങ്കികള്‍ക്ക് പിടിച്ചില്ല..വായടപ്പിച്ച് മറുപടി...!

ബീഫ് നിരോധനം തന്നെ

ബീഫ് നിരോധനം തന്നെ

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളില്‍ വില്‍ക്കുന്നതിനാണ് വിഞ്ജാപനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ തടയിട്ടത്. ഫലത്തില്‍ ഇത് ബീഫ് നിരോധനം എന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കല്‍ തന്നെയാണ്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് കേരളം ഉയര്‍ത്തിയത്.

തല്‍ക്കാലം ഭേദഗതിയില്ല

തല്‍ക്കാലം ഭേദഗതിയില്ല

എന്നാല്‍ കേന്ദ്ര വിജ്ഞാപനത്തില്‍ തല്‍ക്കാലം ഭേദഗതിയൊന്നും വരുത്തേണ്ടതില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ തീരുമാനം നടപ്പാക്കില്ല എന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിജ്ഞാപനത്തില്‍ ഇളവ് വരുത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

കോടതിയിൽ കാണാം

കോടതിയിൽ കാണാം

കശാപ്പ് വിലക്കിയ കന്നുകാലികളുടെ കൂട്ടത്തില്‍ നിന്ന് പോത്തിനെ ഒഴിവാക്കിയേക്കുെമന്ന് സൂചന ഉണ്ടായിരുന്നു. എന്നാല്‍ വിഷയം ഇപ്പോള്‍ സുപ്രീം കോടതി വരെ എത്തുമെന്ന് ഉറപ്പായതോടെ നിലപാടില്‍ ഉറച്ച് നില്‍ക്കാനാണ് കേന്ദ്ര തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യത്യസ്ത വിധികൾ

വ്യത്യസ്ത വിധികൾ

കേന്ദ്ര വിജ്ഞാപനവുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികള്‍ വ്യത്യസ്ത വിധിയാണ് പുറപ്പെടുവിച്ചിരുന്നത്. കേന്ദ്ര വിജ്ഞാപനത്തെ അനുകൂലിച്ചുള്ളതായിരുന്നു കേരള ഹൈക്കോടതി വിധി. കന്നുകാലികളുടെ കശാപ്പോ വില്‍പനയോ കേന്ദ്രം നിരോധിച്ചിട്ടില്ലെന്നാണ് കേരള ഹൈക്കോടതി വ്യക്തമാക്കിയത്.

കശാപ്പ് നിരോധിച്ചിട്ടില്ല

കശാപ്പ് നിരോധിച്ചിട്ടില്ല

കശാപ്പ് നിരോധിച്ചിട്ടില്ലെന്നും കശാപ്പിനായി ചന്തകള്‍ വഴിയുള്ള കന്നുകാലി വില്‍പനയാണ് നിരോധിച്ചതെന്നുമാണ് കേന്ദ്രം കേരള ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം മദ്രാസ് ഹൈക്കോടതി കേന്ദ്ര വിജ്ഞാപനം സ്റ്റേ ചെയ്യുകയാണ് ഉണ്ടായത്.

വല്ലാത്തൊരു വിധി

വല്ലാത്തൊരു വിധി

മറ്റൊരു കേസില്‍ കേന്ദ്രവിജ്ഞാപനവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ ഹൈക്കോടതിയും പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാനും പശുവിനെ അറക്കുന്നവരെ ജീവപര്യന്തം ശിക്ഷിക്കാനുമാണ് കോടതി നിര്‍ദേശം.

ഭരണഘടനാബെഞ്ചിന് വിട്ടേക്കാം

ഭരണഘടനാബെഞ്ചിന് വിട്ടേക്കാം

വിഷയം എന്തായാലും സുപ്രിം കോടതിയിലെത്തുമ്പോള്‍ അവിടെവെച്ച് കാണാം എന്നതാണ് കേന്ദ്ര നിലപാട്. കേന്ദ്ര വിജ്ഞാപനത്തില്‍ ഭരണഘടനാ, ഫെഡറല്‍ അധികാര വിഷയങ്ങള്‍ ഉണ്ട്, കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ ഭരണഘടനാ ബെഞ്ചിന് വിടാനും സാധ്യതയുണ്ട്.

മാറ്റം ചിലപ്പോൾ മാത്രം

മാറ്റം ചിലപ്പോൾ മാത്രം

വിജ്ഞാപനം സ്റ്റേ ചെയ്തുകൊണ്ട് ഭരണഘടനാ ബെഞ്ചിന് വിടുകയാണെങ്കില്‍ പ്രത്യേക ഭേദഗതിയൊന്നും തല്‍ക്കാലം വരുത്തേണ്ടതായി വരില്ല. ഇനി ഭേദഗതിയാണ് കോടതി നിര്‍ദേശിക്കുന്നതെങ്കില്‍ നിര്‍വചനം മാറ്റാനും പോത്തിനെ ഒഴിവാക്കാനും സാധിക്കും.

English summary
Centre may not change the law on cattle slaughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X