കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ എണ്ണ പൂര്‍ണമായും ഇന്ത്യയ്ക്ക്; രാജ്യത്ത് എണ്ണ ചുളുവിലയ്ക്ക് കിട്ടും!! കാരണം ഇതാണ്

ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ചൈനയും ഇതേ ശ്രമം നടത്തുന്നുണ്ട്. അരാംകോയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ ചൈനയും ശ്രമിക്കുന്നുണ്ട്.

  • By Ashif
Google Oneindia Malayalam News

റിയാദ്/ദില്ലി: ഇന്ത്യയില്‍ എണ്ണവില കൂടുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമാണ്. ഈ പ്രതിസന്ധി ഏറെ നാള്‍ ഉണ്ടാവില്ലെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പെട്രോളും ഡീസലും മറ്റും കുറഞ്ഞ വിലയ്ക്ക് കിട്ടാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

മലാല പാകിസ്താനില്‍ ആക്രമിക്കപ്പെട്ടതല്ല; എല്ലാം നാടകമായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!മലാല പാകിസ്താനില്‍ ആക്രമിക്കപ്പെട്ടതല്ല; എല്ലാം നാടകമായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!

യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് മാറുന്നു; ബാബറി വിഷയം കത്തിക്കും, യുപി 1990കളിലേക്ക്യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് മാറുന്നു; ബാബറി വിഷയം കത്തിക്കും, യുപി 1990കളിലേക്ക്

സൗദിയിലെ പ്രമുഖ എണ്ണ കമ്പനിയാണ് അരാംകോ. ഈ കമ്പനി സൗദി ഭരണകൂടം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഓഹരികള്‍ വിറ്റഴിക്കാനും തീരുമാനിച്ചു. ഇന്ത്യയ്ക്ക് ഈ കമ്പനിയില്‍ കണ്ണുണ്ട്.

നിക്ഷേപിക്കുമെന്ന് മന്ത്രി

സൗദി അരാംകോയില്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ നിക്ഷേപിക്കുമെന്ന് എണ്ണ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമാക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

സൗദി ബന്ധം ഗുണം ചെയ്യും

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. ഇവരുമായി അടുത്ത ബന്ധമാണ് ഇന്ത്യക്കുള്ളത്. നരേന്ദ്ര മോദി ഈ ബന്ധം ശക്തമാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

സഹകരണം ശക്തമാക്കുന്നു

ഇരുരാജ്യങ്ങളും സാമ്പത്തിക, സുരക്ഷാ സഹകരണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞാഴ്ച ഇന്ത്യയുടെ മൂന്ന് യുദ്ധക്കപ്പലുകള്‍ ജിദ്ദയിലെത്തിയിരുന്നു. സൗദി സൈനികരുമായി തന്ത്രങ്ങള്‍ പങ്കുവച്ച ശേഷം ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ മുംബൈയിലേക്ക് തിരിച്ചു.

ഓഹരികള്‍ വാങ്ങുമെന്ന് ഇന്ത്യ

ഇതിന് തൊട്ടുപിന്നാലെയാണ് സൗദി അരാംകോയിലെ ഓഹരികള്‍ ഇന്ത്യ വാങ്ങാന്‍ ഒരുങ്ങുന്നത്. സൗദി അരാംകോയുമായി ചേര്‍ന്ന് എണ്ണ ശുദ്ധീകരണ ശാലകള്‍ തുടങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായാണ് ഓഹരികള്‍ വാങ്ങാന്‍ ശ്രമിക്കുന്നത്.

ഇന്ത്യക്ക് ഗുണം ചെയ്യുന്ന പദ്ധതി

സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹുമായി നടന്ന ചര്‍ച്ചയില്‍ ധര്‍മേന്ദ്ര പ്രധാന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. അരാംകോയുമായി സഹകരണം ശക്തമാക്കുന്നതും ഓഹരികള്‍ വാങ്ങുന്നതും ഇന്ത്യയ്ക്ക് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അരാംകോയും താല്‍പ്പര്യം അറിയിച്ചു

ഇന്ത്യയുമായി സംയുക്ത എണ്ണ ശുദ്ധീകരണ ശാലകള്‍ തുടങ്ങുന്നതില്‍ താല്‍പര്യമുണ്ടെന്ന് അരാംകോയും അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് പുതിയ കൂറ്റന്‍ എണ്ണ ശുദ്ധീകരണ ശാല ഇന്ത്യ നിര്‍മിക്കുന്നുണ്ട്. മൂന്ന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ ചേര്‍ന്നാണ് ഈ ശാല നിര്‍മിക്കുന്നത്.

 6 കോടി ടണ്‍ ശേഷി

6 കോടി ടണ്‍ ശേഷിയുള്ള പുതിയ എണ്ണ ശുദ്ധീകരണ ശാല നിര്‍മിക്കുന്നതിന് മുന്നോടിയായാണ് അരാംകോയുമായി ബന്ധം ശക്തിപ്പെടുത്തുന്നത്. അരാംകോയുമായുള്ള സഹകരണം പുതിയ ശാലയ്ക്ക് സഹായകമാകും.

 ഓഹരികള്‍ അഞ്ച് ശതമാനം വില്‍ക്കുന്നു

അടുത്ത വര്‍ഷമാണ് അരാംകോ അവരുടെ ഓഹരികളില്‍ അഞ്ച് ശതമാനം വില്‍ക്കുന്നത്. ഓഹരി വിറ്റഴിക്കലിലൂടെ 10000 കോടി ഡോളറിന്റെ വരുമാന വര്‍ധനവാണ് കമ്പനി ലക്ഷ്യമിടുന്നത്. രണ്ട് ലക്ഷം കോടി ഡോളറാണ് അരാംകോയുടെ ആസ്തി. ഓഹരി വിറ്റഴിക്കുന്നതിലൂടെ വരുമാനം ഇനിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്.

 ചൈന ഇന്ത്യക്ക് തടസം

അതേസമയം, ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ചൈനയും ഇതേ ശ്രമം നടത്തുന്നുണ്ട്. അരാംകോയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ ചൈനയും ശ്രമിക്കുന്നുണ്ട്. സൗദിയില്‍ നിന്നു ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രണ്ട് രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും.

അരാംകോ ചൈനയെയും ഇഷ്ടപ്പെടുന്നു

ഇന്ത്യയ്ക്ക് പുറമെ ചൈനയും തങ്ങളുടെ എണ്ണ വാങ്ങുന്നവരില്‍ പ്രധാനികളാണെന്നും അതുകൊണ്ട് തന്നെ അവരുമായും ബന്ധം ശക്തമാക്കുമെന്നും അരാംകോ വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. കൂടുതല്‍ പഠിച്ച ശേഷം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഇന്ത്യയുടെ ലക്ഷ്യം

ഇന്ത്യയ്ക്ക് ആവശ്യമായ അസംസ്‌കൃത എണ്ണയുടെ 86 ശതമാനവും ഒപേക്കില്‍ നിന്നുമാണ് വാങ്ങുന്നത്. ഒരു ദിവസം 46 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ സംസ്‌കരിയ്ക്കുന്നത്. ഇന്ത്യയുടെ പ്രതിദിന സംസ്‌കരണ ശേഷി 2023 ഓടെ 62 ലക്ഷം ബാരലാക്കാനാണ് പദ്ധതി.

English summary
India said on Monday its state refiners could become cornerstone investors in Saudi Aramco when it floats its shares next year, as New Delhi seeks to strengthen ties with the world's largest oil producer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X