കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമലഹാസന്‍ പറയുന്നു, ജല്ലിക്കെട്ടില്‍ തെറ്റ് സംഭവിച്ചു! ആര്‍ക്ക്?

പ്രതിഷേധക്കാരോട് അക്രമാസക്തരാകരുതെന്നും കമല്‍ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്നും അദ്ദേഹം. തമിഴരുടെ അവകാശങ്ങള്‍ ആര്‍ക്കും എടുത്തുമാറ്റാനാകില്ലെന്നും അദ്ദേഹം.

  • By Gowthamy
Google Oneindia Malayalam News

മുംബൈ: ജല്ലിക്കെട്ട് അനുകൂലികള്‍ക്കെതിരായ പോലീസ് നടപടിയില്‍ വിമര്‍ശനവുമായി നടന്‍ കമലഹാസന്‍. ജല്ലിക്കെട്ട് അനുകൂലികള്‍ക്കെതിരായ പോലീസ് നടപടി തെറ്റായിപ്പോയെന്ന് കമലഹാസന്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജല്ലിക്കെട്ടിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുള്ള യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കമല്‍ പിന്തുണ പ്രഖ്യാപിച്ചു. ഇത്തരം നടപടികള്‍ നല്ലതല്ലെന്നും അദ്ദേഹം.

പ്രതിഷേധക്കാരോട് അക്രമാസക്തരാകരുതെന്നും കമല്‍ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണമെന്നും അദ്ദേഹം. തമിഴരുടെ അവകാശങ്ങള്‍ ആര്‍ക്കും എടുത്തുമാറ്റാനാകില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിക്കുന്നു.

kamal hassan

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുളള പ്രതിഷേധക്കാര്‍ സമാധാനപരമായി സഭയുടെ തീരുമാനം എന്താണെന്ന് കാത്തിരിക്കുമ്പോള്‍ പോലീസ് എന്തിന് ഇത്തരം നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം ചോദിക്കുന്നു. കമലഹാസന്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വവുമായി സംസാരിച്ചു. പ്രശ്‌നം പധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു. അലഗനല്ലൂരിലുണ്ടായ അക്രമങ്ങളില്‍ കമലഹാസന്‍ ആശങ്ക രേഖപ്പെടുത്തി.

English summary
Kamal Haasan today came out in support of students and youth, saying 'aggressive police action on students' passive resistance will not bear good results" and urged protesters not to resort to violence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X