1000 ദിവസം കൊണ്ട് ഗ്രാമീണ ഇന്ത്യയെ വെളിച്ചത്തിലേക്കു കൊണ്ടുവരാന്‍ മോദിസര്‍ക്കാര്‍
1000 ദിവസം കൊണ്ട് 18,5000 ഓളം ഗ്രാമങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ദില്ലി: ഇന്ത്യയിലെ 18,500 ഗ്രാമങ്ങളെ വൈദ്യുതീകരിക്കുക എന്ന ലക്ഷ്യം 1000 ദിവസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പുതിയ അറിയിപ്പ്. 13 വര്‍ഷം മുന്‍പ് ഗ്രാമീണ ഇന്ത്യയുടെ വൈദ്യുതീകരണത്തിനായി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി തുടങ്ങിവെച്ച ദീന് ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന പദ്ധതിയുടെ തുടര്‍ച്ചയാണ് ഇതെന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ദാരിദ്യരേഖക്കു താഴെയുള്ള കുടുംബങ്ങളില്‍ സൗജന്യ വൈദ്യുതി എത്തിക്കാനും വൈദ്യുതി എത്തിക്കുന്ന കുടുംബങ്ങളില്‍ മീറ്ററുകളും ട്രാന്‍ഫോര്‍മറുകളും സ്ഥാപിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയെക്കുറിച്ച് വിവരങ്ങളടങ്ങിയ ഗാര്‍വ്(GARV) എന്ന വെബ്സൈറ്റും റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്പ്പറേഷന്(REC) പുറത്തിറക്കിയിട്ടുണ്ട്.

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ 18,452 ഗ്രാമങ്ങള്‍ വൈദ്യുതീകരിക്കപ്പെട്ടിട്ടില്ലായിരുന്നുവെന്ന് ഊര്‍ജ്ജമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 13,469 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചുകഴിഞ്ഞു. ഒഡീഷയാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ്. സംസ്ഥാനത്തെ 2,425 ഗ്രാമങ്ങളാണ് പുതിയതായി വൈദ്യുതീകരിക്കപ്പെട്ടത്. ആസ്സാം ആണ് രണ്ടാം സ്ഥാനത്ത്. ആസ്സാമിലെ 2,240 ഗ്രാമങ്ങള്‍ പദ്ധതിപ്രകാരം വൈദ്യുതീകരിക്കപ്പെട്ടു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications