കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരപരാധി 16 വര്‍ഷം വിചാരണത്തടവുകാരന്‍; ഇത്രയും വര്‍ഷത്തെ ശമ്പളം നല്‍കണം; യുപി സര്‍ക്കാരിനോട് കോടതി

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: തന്റെ ജീവിതത്തിന്റെ യൗവ്വനകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവന്ന നിരപരാധിക്ക് അത്രയും വര്‍ഷത്തെ ശമ്പളം നല്‍കണമെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് കോടതി ഉത്തരവ്. സബര്‍മതി എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കാശ്മീരി സ്വദേശി ഗുല്‍സാര്‍ അഹമ്മദ് വാണിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ ബാരാബങ്കി കോടതി ഉത്തരവിട്ടത്.

2001ല്‍ നടന്ന സ്‌ഫോടനത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയാണ് വാണി. അന്ന് അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ അറബിക് പിഎച്ച്ഡി ചെയ്തുവരികയായിരുന്നു. വാണി ഉള്‍പ്പെടെ എല്ലാ പ്രതികളെയും നിരപരാധികളാണെന്ന് കണ്ടതിനെ തുടര്‍ന്ന് കോടതി വെറുതെ വിട്ടിരുന്നു. വാണിയുടെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള ശരാശരി ശമ്പളം നല്‍ണമെന്നാണ് ഇപ്പോള്‍ കോടതി വിധിയുണ്ടായിരിക്കുന്നത്.

sabarmatiexpressblast

വാണിക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത ഉത്തര്‍ പ്രദേശ് സര്‍ക്കാരിനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പതിനാറു വര്‍ഷത്തോളം കാലം വാണിയെ ജാമ്യം പോലും നല്‍കാതെ തടവുകാരനാക്കിയത് നീതിക്ക് നിരക്കുന്നതല്ല. വാണിയുടെ ശാരീരികവും മാനസികവുമായ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതായും കോടതി വ്യക്തമാക്കി.
court

2000ല്‍ നടന്ന സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ എന്ന നിലയിലായിരുന്ന വാണിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, വാണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഒരു യുവാവിന്റ കരിയര്‍ പോലീസ് ഇല്ലാതാക്കിയെന്ന് കോടതി ചൂണ്ടിക്കാട്ടി. തിരുത്താനാകാത്ത തെറ്റാണ് ചെയ്തത്. വാണിക്ക് നഷ്ടപരിഹാരം നല്‍കണം. വിദ്യാസമ്പന്നനായ യുവാവിന്റെ ജീവിതം നഷ്ടപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് പാഠം പഠിപ്പിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
English summary
Sabarmati Express case: Pay PhD scholar who lost 16 years in jail, UP govt told
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X