കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി അനില്‍ ധാവെ അന്തരിച്ചു..!! സ്വകാര്യ നഷ്ടമെന്ന് പ്രധാനമന്ത്രി..!
ദില്ലി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ ധാവെ അന്തരിച്ചു. 60 വയസ്സായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. അസുഖബാധിതനായിരുന്ന അദ്ദേഹം കുറച്ച് നാളുകളായി ചികിത്സയിലായിരുന്നുവെന്നാണ് അറിയുന്നത്. സ്വദേശമായ മധ്യപ്രദേശിലെ ബഡ്ഗറിലായിരുന്നു അന്ത്യം. ധാവെയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

സുഹൃത്തും സഹപ്രവര്‍ത്തകനുമായ ധാവെയുടെ പൊടുന്നനെയുള്ള മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. ട്വിറ്ററിലായിരുന്നു പ്രധാനമന്ത്രിയുടെ അനുശോചന സന്ദേശം വന്നത്. ആത്മാര്‍ത്ഥതയുള്ള പൊതു പ്രവര്ത്തകന് എന്ന നിലയില്‍ ധാവെ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും മോദി കുറിച്ചു.

പരിസ്ഥിതി മന്ത്രിയെന്ന നിലയില്‍ പാരിസ്ഥിതിക വിഷയങ്ങളോട് അഭൂതമാം വിധം അനുഭാവം പുലര്‍ത്തിയിരുന്ന മന്ത്രിയായിരുന്നു ധാവെ എന്നും മോദി അനുസ്മരിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച താന്‍ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നുവെന്നും മോദി കുറിച്ചു.

അനില്‍ ധാവെയുടെ മരണം തന്നെ സംബന്ധിച്ചിടത്തോളം സ്വകാര്യ നഷ്ടമാണെന്നും നരേന്ദ്ര മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.മോദി സര്‍ക്കാര്‍ 2016ല്‍ കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോഴാണ് അനില്‍ മാധവ് ധാവെ മന്ത്രിസഭയില്‍ ഇടം പിടിച്ചത്. 2016 ജൂലൈ 5 മുതല്‍ കേന്ദ്ര വനം- പരിസ്ഥിതി-കാലാവസ്ഥാ മന്ത്രിയാണ് ധാവെ.

കേന്ദ്ര മന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കറിനെ മാനവ വിഭവ മന്ത്രാലയത്തിന്റെ ചുമതലയിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് അനില്‍ ധാവെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായി സ്ഥാനമേറ്റെടുത്തത്. പരിസ്ഥിതി പ്രശ്നങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ധാവെ.

വിവിധ പരിസ്ഥിതി സമിതികളില്‍ അംഗമായി പ്രവര്‍ത്തിച്ച ദീര്‍ഘകാല അനുഭവം ധാവെയ്ക്കുണ്ട്. നര്്മദാ നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയാണ് അനില്‍ ധാവെ ശ്രദ്ധേയനാകുന്നത്. പരിസ്ഥിതി സംബന്ധിച്ച് കൃത്യമായ നിലപാടും ശക്തമായ നടപടികളും ധാവെ സ്വീകരിച്ചിരുന്നു.

1956 ജൂലെ 6ന് മധ്യപ്രദേശിലെ ഉജ്ജൈയിനിലാണ് ജനനം. രാഷ്ട്രീയ പ്രവര്‍ത്തനത്തിലെത്തുന്നത് ആര്‍എസ്എസ്സിലൂടെയാണ്. മധ്യപ്രദേശില്‍ നിന്നാണ് ധാവെ രാജ്യസഭയിലെത്തിയത്. ത്രിപുര മുഖ്യമന്ത്രിയും സിപിഎമ്മുകാരനുമായ മണിക് സര്‍ക്കാരിനെയാണ് ധാവെ ആരാധ്യപുരുഷനായി കാണുന്നത്.

-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications